കലയുടെയും സൗഹൃദത്തി​െൻറയും പ്രകാശം പരത്തി സോഷ്യൽ ഫോറത്തി​െൻറ ഖമറൊളി 

അബൂദബി: സോഷ്യൽഫോറം അബൂദബിയുടെ ഈദ്ആഘോഷം ഖമറൊളി അബൂദബി ഇന്ത്യ സോഷ്യൽ ആൻഡ് കൾച്ചറൽ സ​​െൻററിൽ നടന്നു. അറേബ്യൻ സ്​റ്റാറി​​​െൻറ ഗാനമേള, അൻസാർ വെഞ്ഞാറൻമൂട്​ ടീമി​​​െൻറ മിമിക്​സ്​, സിനിമാറ്റിക്​ ഡാൻസ്​  തുടങ്ങിയ  പരിപാടികൾ അരങ്ങേറി.  പൊതു സമ്മേളനത്തിൽ വ്യവസായിയും കലാസ്​നേഹിയുമായ ഒയാസിസ്ഷാജഹാൻ, സംഗീത സംവിധായികയും ഗായികയുമായ മുക്കം സാജിദ, ടെലിഫിലിം സംവിധായകൻ നസീം മുഹമ്മദ്, പുതുതലമുറ ഗായകരായ ഹംദനൗഷാദ്, മീനാക്ഷിജയകുമാർ, നൂറനിജ്ഉം നിയാസ്, കാവ്യാ നാരായണൻ എന്നിവരെ ആദരിച്ചു.  സോഷ്യൽ ഫോറം പ്രസിഡൻറ്​ അനൂപ്​ നമ്പ്യാർ അധ്യക്ഷത വഹിച്ചു.  റഫീഖ് കയനയിൽ, ടി.കെ. മനോജ്,  നാസർകാഞ്ഞങ്ങാട്, പള്ളിക്കൽ ഷുജാഹി, എൻ. പി.മുഹമ്മദലി, ഷൈല സമദ്, ചന്ദ്രസേനൻ പിള്ള, ഇ.പി.നിസാറുദീൻ, മൊയ്ദീൻ അബ്ദുൽ അസിസ് എന്നിവർ സംസാരിച്ചു. സോഷ്യൽ ഫോറം ജനറൽ സെക്രട്ടറി ടി.വി.സുരേഷ്​ കുമാർ സ്വാഗതവും കോർഡിനേറ്റർ അനീഷ്​ ഭാസി നന്ദിയും പറഞ്ഞു. 
 

Tags:    
News Summary - events uae gulfnews

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.