ഫു​ജൈ​റ​യി​ല്‍ കു​ട്ടി​ക​ളു​ടെ പു​സ്ത​ക​മേ​ള​യു​ടെ ആ​ദ്യ പ​തി​പ്പി​ന്‍റെ ഉ​ദ്ഘാ​ട​നം ശൈ​ഖ് റാ​ശി​ദ് ബി​ന്‍ ഹ​മ​ദ് അ​ൽ ശ​ർ​ഖി നി​ര്‍വ​ഹി​ക്കു​ന്നു

ഫു​ജൈ​റ കു​ട്ടി​ക​ളു​ടെ പു​സ്ത​കോ​ത്സ​വ​ത്തി​ൽ മി​ക​ച്ച പ​ങ്കാ​ളി​ത്തം

ഫു​ജൈ​റ: കു​ട്ടി​ക​ളി​ൽ വാ​യ​ന സം​സ്കാ​രം പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ട്​ ഫു​ജൈ​റ​യി​ലെ അ​ൽ ബൈ​ത്ത്​ മു​ത്ത​ഹി​ദ്​ ഹാ​ളി​ൽ ആ​രം​ഭി​ച്ച കു​ട്ടി​ക​ളു​ടെ പു​സ്ത​ക​മേ​ള​യു​ടെ ആ​ദ്യ ദി​ന​ത്തി​ൽ വ​ൻ പ​ങ്കാ​ളി​ത്തം. ​

ആ​ദ്യ സെ​ഷ​നി​ൽ വി​വി​ധ പ്രാ​യ​ത്തി​ലു​ള്ള കു​ട്ടി​ക​ളും ര​ക്ഷി​താ​ക്ക​ളും ഉ​ദ്യോ​ഗ​സ്ഥ​രും അ​ട​ക്കം നി​ര​വ​ധി പേ​ർ പ​​ങ്കെ​ടു​ത്തു. കു​ട്ടി​ക​ളു​ടെ ഭാ​വ​ന​യും വി​ജ്ഞാ​ന​വും വി​ക​സി​പ്പി​ക്കാ​നും അ​വ​രു​ടെ സ​ർ​ഗാ​ത്മ​ക ചി​ന്ത​യെ ഉ​ത്തേ​ജി​പ്പി​ക്കാ​നും ബൗ​ദ്ധി​ക ക​ഴി​വു​ക​ൾ വി​ക​സി​പ്പി​ക്കാ​നും ല​ക്ഷ്യ​മി​ട്ട് അ​റ​ബി​യി​ലും ഇം​ഗ്ലീ​ഷി​ലു​മാ​യി ക​ഥ പ​റ​യ​ൽ, ശി​ൽ​പ​ശാ​ല​ക​ൾ, ഇ​ന്‍റ​റാ​ക്ടി​വ് സെ​ഷ​നു​ക​ൾ തു​ട​ങ്ങി വി​വി​ധ പ​രി​പാ​ടി​ക​ളാ​ണ്​ ആ​ദ്യ ദി​വ​സം ന​ട​ന്ന​ത്. ‎ അ​റ​ബി​യി​ലും ഇം​ഗ്ലീ​ഷി​ലു​മു​ള്ള കു​ട്ടി​ക​ളു​ടെ പു​സ്ത​ക​ങ്ങ​ളു​ടെ​യും പ്രാ​ഥ​മി​ക വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ​യും പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ച് ച​ർ​ച്ച ചെ​യ്യു​ന്ന​തി​നാ​യി നി​ര​വ​ധി വി​ദ​ഗ്ധ​രു​ടെ സെ​ഷ​നു​ക​ളും സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.

അ​റ​ബ് പ​ബ്ലി​ഷേ​ഴ്‌​സ് ആ​ൻ​ഡ് ഡി​സ്ട്രി​ബ്യൂ​ട്ടേ​ഴ്‌​സ് ഫൗ​ണ്ടേ​ഷ​ന്‍റെ സ്ഥാ​പ​ക​നും ഡ​യ​റ​ക്‌​ട​റു​മാ​യ ഹി​ദാ​യ​ത്ത് ഹ​സ്സ​ൻ കു​ട്ടി​ക​ളു​ടെ ആ​വ​ശ്യ​ങ്ങ​ളും താ​ൽ​പ​ര്യ​ങ്ങ​ളും നി​റ​വേ​റ്റു​ന്ന വൈ​വി​ധ്യ​മാ​ർ​ന്ന സാ​ഹി​ത്യ ഗ്ര​ന്ഥ​ങ്ങ​ളു​ടെ പ്രാ​ധാ​ന്യം ചൂ​ണ്ടി​ക്കാ​ട്ടു​ക​യും കു​ട്ടി​ക​ളി​ൽ വാ​യ​ന സം​സ്‌​കാ​രം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ൽ പ്ര​സി​ദ്ധീ​ക​ര​ണ​ത്തി​ന്‍റെ പ​ങ്കി​നെ​ക്കു​റി​ച്ച് സം​സാ​രി​ക്കു​ക​യും ചെ​യ്തു. കു​ട്ടി​ക​ളെ വാ​യി​ക്കാ​ന്‍ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന് എ​ഴു​ത്തു​കാ​രും അ​ധ്യാ​പ​ക​രും ര​ക്ഷി​താ​ക്ക​ളും ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണ​ത്തി​ന്‍റെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ചു​ള്ള സ​ജീ​വ​മാ​യ ച​ർ​ച്ച​ക​ൾ സെ​ഷ​നി​ൽ ന​ട​ന്നു.

പ്ര​ദ​ർ​ശ​ന​ത്തി​ല്‍ രാ​ജ്യ​ത്തി​ന​ക​ത്തും പു​റ​ത്തു​നി​ന്നു​മു​ള്ള 40 പ്ര​സാ​ധ​ക സ്ഥാ​പ​ന​ങ്ങ​ൾ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. പ്ര​ധാ​ന വേ​ദി, ഭാ​വ​ന കോ​ർ​ണ​ർ, സാ​ഹ​സി​ക കോ​ർ​ണ​ർ, സ​ർ​ഗാ​ത്മ​ക​ത കോ​ർ​ണ​ർ തു​ട​ങ്ങി വി​വി​ധ വേ​ദി​ക​ളി​ലാ​യാ​ണ് പ​രി​പാ​ടി​ക​ള്‍ ന​ട​ക്കു​ന്ന​ത്.

Tags:    
News Summary - Excellent participation in Fujairah Children's Book Festival

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.