കോവിഡി​െൻറ തുടക്കം മുതൽ സജീവമായി സഹകരിച്ച സാമൂഹിക പ്രവർത്തകരെ ആദരിക്കാൻ ദുബൈ ഇൻകാസ് വളൻറിയർ ടീം ഒരുക്കിയ പരിപാടി

സന്നദ്ധ പ്രവർത്തകരുടേത് മാതൃകാപരമായ പ്രവർത്തനം –അബ്​ദുറഹിം ഖലീഫ അൽ മുഹയ്​രി

ദുബൈ: കോവിഡ് കാലത്തെ അതിജീവിക്കാൻ സന്നദ്ധപ്രവർത്തകർ നടത്തിയ ചിട്ടയായ സാമൂഹിക ജീവകാരുണ്യ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന്‌ അബ്​ദുറഹിം ഖലീഫ അൽ മുഹയ്​രി. കോവിഡി​െൻറ തുടക്കം മുതൽ സജീവമായി സഹകരിച്ച സാമൂഹിക പ്രവർത്തകരെ ആദരിക്കാൻ ദുബൈ ഇൻകാസ് വളൻറിയർ ടീം ഒരുക്കിയ പരിപാടി ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുഖ്യ രക്ഷാധികാരി അഡ്വ. ഹാഷിക്ക് തൈക്കണ്ടി അധ്യക്ഷത വഹിച്ചു. സാമൂഹിക പ്രവർത്തകൻ അശ്റഫ് താമരശ്ശേരി, വ്യവസായ പ്രമുഖനും എലൈറ്റ് ഗ്രൂപ് എം.ഡിയുമായ ആർ. ഹരികുമാർ, മാധ്യമ പ്രവർത്തകരായ എൽവീസ് ചുമ്മാർ, സവാദ് റഹ്മാൻ, എമിറേറ്റ്സ് ഫസ്​റ്റ് എം.ഡി ജമാദ് ഉസ്മാൻ, ആസ്​റ്റർ പ്രതിനിധിയും ജീവകാരുണ്യ പ്രവർത്തകനുമായ സിറാജുദ്ദീൻ ടി. മുസ്തഫ എന്നിവരെയും അറുപതോളം ഇൻകാസ് വളൻറിയർ ടീം അംഗങ്ങളെയുമാണ് ആദരിച്ചത്.

ഇൻകാസ് യു.എ.ഇ കമ്മിറ്റി വൈസ് പ്രസിഡൻറ്​ എൻ.പി. രാമചന്ദ്രൻ, കെ.എം.സി.സി നേതാവ് അൻവർ നഹ, അക്കാഫ് പ്രസിഡൻറ്​ ചാൾസ് പോൾ, ഐ.ഒ.സി മിഡിൽ ഈസ്​റ്റ് ഇവൻറ് കോഒാഡിനേറ്റർ അനുര മത്തായി, സി. മോഹൻദാസ്, യൂത്ത് വിങ്​ പ്രസിഡൻറ്​ ഹൈദർ തട്ടത്താഴത്ത്, ബി. പവിത്രൻ, സുജിത്ത് മുഹമ്മദ് എന്നിവർ സംസാരിച്ചു. അനൂപ് ബാലകൃഷ്ണൻ, ശിവകുമാർ മേനോൻ, അശ്റഫ് പലേരി, അബ്​ദുറഹ്​മാൻ ഏറാമല, നൂറുൽ ഹമീദ്, ശുക്കൂർ വണ്ടൂർ, സി.എ. ബിജു, അജിത് കുമാർ, മൊയ്തു കുറ്റ്യാടി, ബശീർ നരണിപ്പുഴ, ടൈറ്റസ് പുല്ലുരാൻ, ഉദയവർമ, നൗഷാദ് കന്യാപാടി, ഇഖ്ബാൽ ചെക്കിയാട്, സാദിഖലി, ജിജോ ജേക്കബ്, സനീഷ് കുമാർ എന്നിവർ നേതൃത്വം നൽകി. ഇൻകാസ് ജനറൽ സെക്രട്ടറി ബി.എ. നാസർ സ്വാഗതവും ഷൈജു അമ്മാനപാറ നന്ദിയും പറഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-19 04:46 GMT