അബൂദബി: വാഹനാപകടത്തിൽ മരിച്ച സാമൂഹിക പ്രവർത്തകൻ രജിലാലിന് പ്രവാസി പൗരസമൂഹത്തിന്റെ അനുശോചനം. അബൂദബി കേരള സോഷ്യൽ സെന്റർ, ശക്തി തിയറ്റേഴ്സ് അബൂദബി, യുവകല സാഹിതി, ഫ്രണ്ട്സ് എ.ഡി.എം.എസ് എന്നീ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു അനുശോചനയോഗം സംഘടിപ്പിച്ചത്. അൽ മൻസൂരി സ്പെഷലൈസ്ഡ് എൻജിനീയറിങ് കമ്പനിയിൽ ഓപറേഷൻ മാനേജരായ രജിലാൽ കഴിഞ്ഞ തിങ്കളാഴ്ച ജോലി കഴിഞ്ഞു തിരിച്ചുവരുന്നതിനിടയിലാണ് അബൂദബിയിൽ വാഹനാപകടത്തിൽപ്പെട്ടത്.
കണ്ണൂർ ഗവ. എൻജിനീയറിങ് കോളജ് യൂനിയൻ ചെയർമാനും എസ്.എഫ്.ഐ ജില്ല കമ്മിറ്റി അംഗവുമായിരുന്ന രജിലാൽ പ്രവാസ ജീവിതമാരംഭിച്ചതുമുതൽ പ്രവാസലോകത്തും പൊതുരംഗത്ത് സജീവമായിരുന്നു.
ഒമാനിൽ ജോലിചെയ്യവെ ഇന്ത്യൻ സോഷ്യൽ ക്ലബ്, കേരള വിങ്, കൈരളി, മലയാളം മിഷൻ, സഹം ഇന്ത്യൻ സ്കൂൾ തുടങ്ങിയ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും നേതൃപരമായ പങ്കുവഹിച്ച രജിലാൽ എട്ടുവർഷം മുമ്പ് അബൂദബിയിൽ എത്തിയതുമുതൽ കേരള സോഷ്യൽ സെന്ററിന്റെയും ശക്തി തിയറ്റേഴ്സിന്റെയും സജീവ പ്രവർത്തകനായിരുന്നു.
കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് എ.കെ. ബീരാൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന അനുശോചനയോഗത്തിൽ ജനറൽ സെക്രട്ടറി നൗഷാദ് യൂസഫ് അനുശോചന പ്രമേയം അവതരിപ്പിച്ചു.
നാസർ വിളഭാഗം, എ.എൽ. സിയാദ്, റോയ് ഐ വർഗീസ്, അബ്ദുൽ ഗഫൂർ എടപ്പാൾ, അഡ്വ. അൻസാരി സൈനുദ്ദീൻ, സഫറുള്ള പാലപ്പെട്ടി, കെ.വി. ബഷീർ, രാഗേഷ് നമ്പ്യാർ, ഷെറിൻ വിജയൻ, അജിൻ പോത്തേര, ശ്രീകാന്ത്, ദിലീഷ്, പ്രകാശ് പല്ലിക്കാട്ടിൽ, വി.വി. നികേഷ്, റാണി സ്റ്റാലിൻ, പി.വി. കൃഷ്ണകുമാർ, ഷെരീഫ് മാന്നാർ, അനീഷ് ശ്രീദേവി, മനോജ് ടി.കെ, നവാസ്, സുമ വിപിൻ, ഗീത ജയചന്ദ്രൻ, ബിജിത് കുമാർ, പ്രജീഷ് മുങ്ങത്ത്, ദിനേശ് തുടങ്ങി നിരവധി പേർ അനുശോചനമർപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.