അബൂദബി ഇന്ത്യൻ എംബസിയിൽ അംബാസഡർ പവൻ കപൂർ പതാക ഉയർത്തുന്നു 

ഇന്ത്യൻ സ്വാതന്ത്ര്യദിനം ആഘോഷിച്ച്​ പ്രവാസലോകം

ദുബൈ: മഹാമാരിക്കിടയിലും ജന്മനാടി​െൻറ 75ാം സ്വാതന്ത്ര്യദിനം ആഘോഷിച്ച്​ പ്രവാസി സമൂഹം. സ്​ഥാപനങ്ങളിലും സംഘടന ആസ്​ഥാനങ്ങളിലും ദേശീയ പതാക ഉയർത്തിയും മധുരം വിതരണം ചെയ്​തും ആഘോഷം അവർ കെ​ങ്കേമമാക്കി. പരിപാടികൾ കൂടുതലും സംഘടിപ്പിച്ചത്​ വെർച്വൽ പ്ലാറ്റ്​ഫോമിലായിരുന്നു. ക്വിസ്​ മത്സരങ്ങളും ദേശീയഗാനാലാപനവും വിവിധ സാംസ്​കാരിക പരിപാടികളും നടന്നു. രാത്രി 8.15ന്​ ബുർജ്​ ഖലീഫ ഇന്ത്യൻ ദേശീയ പതാകയുടെ നിറത്തിൽ മിന്നിത്തിളങ്ങി.

ഇന്ത്യൻ ജനതക്ക്​ ആശംസയർപ്പിച്ച്​ ബുർജ ഖലീഫ ത്രിവർണമണിഞ്ഞപ്പോൾ

അബൂദബി ഇന്ത്യൻ എംബസിയിൽ അംബാസഡർ പവൻ കപൂർ പതാക ഉയർത്തി. തുടർന്ന്​ വിവിധ സാംസ്​കാരിക- കലാ പരിപാടികൾ നടന്നു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുള്ളവർ കലാപരിപാടികൾ അവതരിപ്പിച്ചു. ദുബൈ ഇന്ത്യൻ കോൺസുലേറ്റിൽ കോൺസുൽ ജനറൽ അമൻ പുരി പതാക ഉയർത്തി. രാഷ്​ട്രപതിയുടെ സന്ദേശം അദ്ദേഹം വായിച്ചു. ഇതിനു​ ശേഷം കലാപരിപാടികൾ നടന്നു. പരിപാടികൾ ​സമൂഹ മാധ്യമങ്ങൾ വഴി തത്സമയം സംപ്രേഷണം ചെയ്​തിരുന്നു.

ദുബൈ ഇന്ത്യൻ കോൺസുലേറ്റിൽ കോൺസുൽ ജനറൽ അമൻപുരി രാഷ്​ട്രപതിയുടെ സന്ദേശം വായിക്കുന്നു 

സ്വാതന്ത്ര്യ ദിന പരിപാടികൾ 

ദുബൈ മർകസ്​

ദുബൈ: സ്വാതന്ത്ര്യദിനം ദുബൈ മർകസിൽ ആഘോഷിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു നടന്ന ചടങ്ങില്‍ പ്രസിഡൻറ് ഡോ. അബ്​ദുസ്സലാം സഖാഫി പതാക ഉയര്‍ത്തി. മർകസ് ഐ.സി.എഫ് നേതാക്കളായ ജമാൽ ഹാജി ചങ്ങരോത്ത്, മുഹമ്മദലി സൈനി, മുഹമ്മദ് കുഞ്ഞി സഖാഫി കണ്ണപുരം, നസീർ ചൊക്ലി, ഹനീഫ സഖാഫി എന്നിവർ പ​ങ്കെടുത്തു. ജനറൽ സെക്രട്ടറി യഹ്‌യ സഖാഫി ആലപ്പുഴ സ്വാതന്ത്ര്യദിന സന്ദേശം നൽകി.

ഷാർജ ഇന്ത്യൻ അസോസിയേഷൻ

ഷാർജ: സ്വാതന്ത്ര്യദിനം ഇന്ത്യൻ അസോസിയേഷൻ ഷാർജയിൽ ആഘോഷിച്ചു. ദുബൈ ഇന്ത്യൻ കോൺസുലർ ഉത്തം ചന്ദ് ദേശീയ പതാക ഉയര്‍ത്തി. രാഷ്​ട്രപതിയുടെ സ്വാതന്ത്ര്യദിന സന്ദേശം വായിച്ചു. അസോസിയേഷൻ പ്രസിഡൻറ് ഡോ. ഇ. പി. ജോൺസൺ അധ്യക്ഷത വഹിച്ചു. ജനറല്‍സെക്രട്ടറി അബ്​ദുല്ല മല്ലച്ചേരി സ്വാഗതവും ആക്​ടിങ്​ ട്രഷറർ ഷാജി കെ. ജോൺ നന്ദിയും പറഞ്ഞു. വൈസ് പ്രസിഡൻറ് അഡ്വ. വൈ. എ.റഹീം, ജോയൻറ് ജനറൽ സെക്രട്ടറി ശ്രീനാഥ് കാടഞ്ചേരി, ഷാർജ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ പ്രമോദ് മഹാജൻ, മാനേജിങ്​ കമ്മിറ്റി അംഗങ്ങളായ പ്രദീഷ് ചിതറ, ബാബു വർഗീസ്, അഹമ്മദ് ഷിബിലി, യൂസഫ് സഗീർ, ടി. വി. നസീർ. , നൗഷാദ് ഖാൻ പാറയിൽ, മുൻ ഭാരവാഹികൾ തുടങ്ങിയവർ സംബന്ധിച്ചു.

അജ്മാൻ ഇന്ത്യൻ അസോസിയേഷൻ

അജ്മാന്‍: അജ്മാൻ ഇന്ത്യൻ അസോസിയേഷ​െൻറ ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. അസോസിയേഷന്‍ അങ്കണത്തില്‍ രാവിലെ ഒമ്പതിന് ദേശീയ പതാകയുയര്‍ത്തി. ഇരു രാജ്യങ്ങളുടെയും ദേശീയഗാനം ആലപിച്ചു. ഇന്ത്യന്‍ കോൺസുലേറ്റ് കോണ്‍സുല്‍ മേധാവി സഞ്ജീവ് കുമാർ ഇന്ത്യൻ രാഷ്​ട്രപതിയുടെ പ്രസംഗം വായിച്ചു. കുട്ടികളുടെ ആഭിമുഖ്യത്തില്‍ ദേശഭക്തി ഗാനങ്ങൾ ആലപിച്ചു. ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡൻറ് അബ്​ദുല്‍ സലാഹ് സ്വാഗതവും ജനറൽ സെക്രട്ടറി രൂപ്‌ സിദ്ധു നന്ദിയും പറഞ്ഞു.

ഉമ്മുൽ ഖുവൈൻ ഇന്ത്യൻ അസോസിയേഷൻ

ഉമ്മുൽ ഖുവൈൻ: ഉമ്മുൽ ഖുവൈൻ ഇന്ത്യൻ അസോസിയേഷൻ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. കോൺസുൽ ജിതേന്ദ്ര സിങ്​ നഗി മുഖ്യാതിഥിയായി. ജിതേന്ദ്ര സിങ്​ ഇന്ത്യൻ പതാകയും പ്രസിഡൻറ് സജാദ് നാട്ടിക യു.എ.ഇ പതാകയും ഉയർത്തി. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചു മൂന്ന്​ ദിവസമായി നടന്ന കുട്ടികളുടെ സമ്മർ ക്യാമ്പ്​ സമാപിച്ചു. ജനറൽ സെക്രട്ടറി മുഹമ്മദ് മൊഹിദീൻ സ്വാഗതവും ജോ. സെക്രട്ടറി വിദ്യാധരൻ നന്ദിയും പറഞ്ഞു.

ദുബൈ ഡി ത്രി യാട്ട്​

ദുബൈ: ദുബൈ മറീനയിൽ ഡി ത്രി യാട്ടി​െൻറ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷ പരേഡ് സംഘടിപ്പിച്ചു. 15ഓളം യാട്ടുകൾ അണിനിരന്നു. ദുബൈ മറീന യാട്ട് ക്ലബി​െൻറ കീഴിലെ പല മറീനകളിൽ നിന്നുള്ള യാട്ടുകൾ പങ്കെടുത്തു. ദേശീയപതാകയാൽ അലങ്കരിച്ച ​യാട്ടുകൾ ദുബൈ മറീനയിൽനിന്ന്​ ​​ഘോഷയാത്ര ആരംഭിച്ചു. ജെ.ബി.ആറിൽ എത്തി വന്ദേമാതരവും ഇന്ത്യൻ ദേശീയഗാനവും ആലപിച്ചു. ശേഷം ദുബൈ മറീന കനാലിലൂടെ ചെറുതും വലുതുമായ ​യാട്ടുകൾ പരേഡ് നടത്തി. മാക്സ് ഹോൾഡിങ്‌സ്​ സി.ഇ.ഒ ക്യാപ്റ്റൻ ഷഫീഖ് മുഹമ്മദ് അലിയും ഡി ത്രി യാട്ട്​ ചാർട്ടർ ഡയറക്ടർ പീരൂ മുഹമ്മദ് മജീദും സെയിൽസ്​ മാനേജർ ഫർഷാദും സ്വാതന്ത്ര്യദിന സന്ദേശങ്ങൾ നൽകി.

അബൂദബി മലയാളി സമാജം

അബൂദബി: സ്വാതന്ത്ര്യദിനം അബൂദബി മലയാളി സമാജത്തിൽ ആഘോഷിച്ചു. പ്രസിഡൻറ് സലീം ചിറക്കൽ അധ്യക്ഷത വഹിച്ചു. സമാജം രക്ഷാധികാരി ലൂയിസ് കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. കോഓഡിനേഷൻ ആക്ടിങ് ചെയർമാൻ ബാബു വടകര, കൺവീനർ പി.ടി. റഫീഖ്, ആർട്‌സ് സെക്രട്ടറി രേഖിൻ സോമൻ, ലേഡീസ് കൺവീനർ സിന്ധുലാലി എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ദശപുത്രൻ സ്വാഗതം പറഞ്ഞു.പ്രസിഡൻറ്​ സലീം ചിറക്കൽ, രക്ഷാധികാരി ലൂയിസ് കുര്യാക്കോസ് എന്നിവർ ചേർന്ന് ദേശീയ പതാക ഉയർത്തി. മുസഫ വ്യവസായ മേഖലയിലെ തൊഴിലാളികൾ, കുട്ടികൾ, വനിതകൾ എന്നിവർ സംബന്ധിച്ചു.

കേരള സോഷ്യൽ സെൻറർ

അബൂദബി: സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച്​ അബൂദബി കേരള സോഷ്യൽ സെൻററിൽ പ്രസിഡൻറ് വി.പി. കൃഷ്ണകുമാർ ദേശീയ പതാക ഉയർത്തി. ദേശീയ ഗാനാലാപനത്തോടെയും മധുര വിതരണത്തോടെയുമായിരുന്നു ചടങ്ങ്. കോവിഡ് പശ്ചാത്തലത്തിൽ ലളിതമായാണ് ചടങ്ങ് സംഘടിപ്പിച്ചത്.

റാക് ഇന്ത്യന്‍ അസോസിയേഷന്‍

റാസല്‍ഖൈമ: റാക് ഇന്ത്യന്‍ അസോസിയേഷ​െൻറ ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യ ദിനാഘോഷം നടന്നു. അസോസിയേഷൻ ചെയര്‍മാന്‍ ഇന്ത്യന്‍ ദേശീയ പതാക ഉയര്‍ത്തി രാഷ്​ട്രപതിയുടെ സന്ദേശം വായിച്ചു. കെ. അസൈനാര്‍, മധു, നാസര്‍ അല്‍ മഹ, പ്രദീപ്, അബ്​ദുല്‍റഹീം, ഇന്ത്യന്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ശ്രീലജ മധു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

റാക് കേരള സമാജം

റാസല്‍ഖൈമ: റാക് കേരള സമാജത്തി​െൻറ ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. പ്രസിഡൻറ് നാസര്‍ അല്‍ദാന ദേശീയപതാക ഉയര്‍ത്തി. എസ്.എ. സലീം, സുരേഷ്, ഷാനിയാസ്, അഷ്റഫ് മാങ്കുളം, നിപിന്‍ ഷണ്‍മുഖം, അസ്​ലം, സിദ്ദീഖ് എന്നിവര്‍ സംബന്ധിച്ചു. വിദ്യാര്‍ഥികളുടെ ദേശീയ ഗാനാലാപന മത്സരവും നടന്നു. വിജയികള്‍ക്ക് ഉപഹാരം സമ്മാനിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.


Tags:    
News Summary - Expatriate world celebrates Indian Independence Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.