ദുബൈ: ലോക്സഭ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനായി പ്രവാസികളുടെ ഒഴുക്ക് തുടങ്ങി. നിരവധിപേരാണ് ഏറെ നിർണായകമെന്ന് വിലയിരുത്തപ്പെടുന്ന തെരഞ്ഞെടുപ്പിൽ സമ്മതിദാനാവകാശം വിനിയോഗിക്കാനായി ഒറ്റക്കും കൂട്ടായും പുറപ്പെടുന്നത്. പെരുന്നാളിന് മുമ്പു തന്നെ നാട്ടിലെത്തി പ്രചാരണങ്ങളിൽ അടക്കം പങ്കാളികളായ പ്രവാസി സംഘടന നേതാക്കളും നിരവധിയാണ്.
കഴിഞ്ഞ ആഴ്ചയിൽ പെയ്ത കനത്ത മഴയെ തുടർന്ന് വോട്ട് യാത്ര മുടങ്ങിയവരുമുണ്ട്. എന്നാൽ, ആവേശം കൈവിടാതെ വോട്ടെടുപ്പിന് തൊട്ടുമുമ്പ് നാട്ടിലെത്താനുള്ള തയാറെടുപ്പിലാണ് മിക്കവരും. ഏറ്റവും വാശിയേറിയ മത്സരം നടക്കുന്ന മണ്ഡലങ്ങളിലെ തങ്ങളുടെ അണികളെ നാട്ടിലെത്തിക്കാൻ പ്രവാസി കൂട്ടായ്മകൾ സജീവമായി പണിയെടുക്കുന്നുണ്ട്.
ഏറെ ശ്രദ്ധേയമായ മത്സരം നടക്കുന്ന വടകര പാർലമെന്റ് മണ്ഡലത്തിലേക്ക് യു.ഡി.എഫ് കോഓഡിനേഷൻ കമ്മറ്റി യു.എ.ഇയുടെയും ദുബൈ കോഴിക്കോട് ജില്ല കെ.എം.സി.സിയുടെയും ആഭിമുഖ്യത്തിൽ നാട്ടിലേക്ക് പോകാൻ മൂന്ന് വിമാനങ്ങൾ ഏർപ്പെടുത്തിയതായി ഭാരവാഹികൾ വാർത്താക്കുറിപ്പിൽ അറിയിച്ചു.
ദുബൈ കെ.എം.സി.സി കോഴിക്കോട് ജില്ലാ പ്രസിഡന്റും കോഓഡിനേഷൻ ചെയർമാനുമായ കെ.പി മുഹമ്മദ്, ബി.എ. നാസർ(ഇൻകാസ്), സയ്യിദ് ജലീൽ മഷ്ഹൂർ (ജനറൽ സെക്രട്ടറി, ദുബൈ കോഴിക്കോട് ജില്ലാ കെ.എം.സി.സി), തെക്കയിൽ മുഹമ്മദ്(വൈസ് പ്രസിഡന്റ്, ദുബൈ കോഴിക്കോട് ജില്ല കെ.എം.സി.സി), സുഫൈദ് ഇരിങ്ങണ്ണൂർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.