ദുബൈ: എക്സ്പോയുടെ ഖ്യാതി ലോകമെങ്ങും വ്യാപിപ്പിക്കാൻ മാഞ്ചസ്റ്റർ സിറ്റിയുടെ പരിശീലനക്കളരിയും. സിറ്റിയുടെ പുരുഷ വനിത ടീമുകളുടെ പരിശീലനം ഇനി മുതൽ എക്സ്പോ ജഴ്സി അണിഞ്ഞായിരിക്കും. പരിശീലന കിറ്റ് കഴിഞ്ഞ ദിവസം അധികൃതർ പുറത്തിറക്കി. എക്സ്പോയുടെ പങ്കാളികളാണ് മാഞ്ചസ്റ്റർ സിറ്റി.
എക്സ്പോ സൈറ്റിൽ ദിവസവും ഫുട്ബാൾ സെഷനുകൾ നടത്താനും സിറ്റിക്ക് പദ്ധതിയുണ്ട്. ഇതിനായി സിറ്റിയുടെ പരിശീലകരും ജീവനക്കാരും ഇവിടെയുണ്ടാകും. മാഞ്ചസ്റ്ററിലെ പരിശീലനക്കളരിയിലെ 'അടവുകൾ' തന്നെയാണ് ഇവിടെയും പഠിപ്പിക്കുന്നതെന്ന് അധികൃതർ പറയുന്നു. ഇതിനു പുറമെ, ഇംഗ്ലണ്ടിലെ ഇത്തിഹാദ് സ്റ്റേഡിയത്തിലെയും സിറ്റി ഫുട്ബാൾ അക്കാദമിയിലെയും ബോർഡുകളിൽ എക്സ്പോയുടെ പേര് തെളിയും. സിറ്റിയുടെ ഡിജിറ്റൽ പ്ലാറ്റ്ഫോം വഴിയും എക്സ്പോയുടെ ഖ്യാതി ലോകം അറിയും. സിറ്റിക്ക് പുറമെ, ഇറ്റാലിയൻ ക്ലബ് എ.സി മിലാൻ, ഐ.പി.എൽ ക്ലബ് രാജസ്ഥാൻ റോയൽസ്, ഐ.എസ്.എൽ ചാമ്പ്യൻമാരായ മുംബൈ സിറ്റി എഫ്.സി എന്നിവരും എക്സ്പോയുടെ പങ്കാളികളാണ്. ഈ ക്ലബുകളിലെ താരങ്ങൾ എക്സ്പോ വേദികളിൽ സന്ദർശനം നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.