അബൂദബി: ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിെൻറ ശക്തി തെളിയിക്കുന്ന വേദിയായിരിക്കും എക്‌സ്‌പോ 2020യെന്ന് യു.എ.ഇയിലെ ഇന്ത്യൻ അംബാസഡർ പവൻ കപൂർ. എക്സ്പോയിലെ ഏറ്റവും വലിയ പങ്കാളിയായിരിക്കും ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യദിന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യു.എ.ഇയിലെ ഇന്ത്യന്‍ പ്രവാസികളുടെ വിജയഗാഥകളും ഭാവിപദ്ധതികളും എക്സ്പോയിൽ വിഷയമാകും. വിദ്യാര്‍ഥികള്‍ അണിനിരക്കുന്ന സാംസ്‌കാരിക പരിപാടികളും വേദിയില്‍ അരങ്ങേറും. എക്‌സ്‌പോ അധികൃതര്‍ ദീപാവലി മികച്ച രീതിയിൽ ആഘോഷിക്കുേമ്പാൾ നാമത് കൂടുതല്‍ വര്‍ണാഭമാക്കും. ഇന്ത്യയില്‍നിന്ന് നിരവധി ജീവനക്കാര്‍ എക്‌സ്‌പോയില്‍ പങ്കെടുക്കാനെത്തും. സെപ്റ്റംബര്‍ മുതല്‍ യു.എ.ഇ സന്ദര്‍ശക വിസകള്‍ അനുവദിച്ചു തുടങ്ങുമെന്നാണ് പ്രതീക്ഷ.
ഈ രാജ്യത്തിെൻറ നടത്തിപ്പില്‍ ഇന്ത്യന്‍ ജനസംഖ്യ എത്രമാത്രം പ്രധാന്യമുള്ളതാണെന്ന് ബോധ്യപ്പെടുത്തുന്നതാവും എക്സ്പോയിൽ ഇന്ത്യയുടെ പങ്കാളിത്തമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.