ദുബൈ: ലോകം കാത്തിരിക്കുന്ന മഹാമേളയുടെ ഉദ്ഘാടന മഹാമഹം വ്യാഴാഴ്ച രാത്രി. ലോകത്തെ വിസ്മയിപ്പിക്കുന്ന ഉദ്ഘാടന ചടങ്ങുകളാണ് ഒരുങ്ങുന്നത്.
രാത്രി 7.30ന് തുടങ്ങുന്ന ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ട അതിഥികൾക്ക് മാത്രമാണ് പ്രവേശനം. ലോകത്തിെൻറ വിവിധ ഭാഗങ്ങളിലുള്ള ടെലിവിഷൻ ചാനലുകളിലൂടെയും എക്സ്പോ ടി.വിയിലൂടെയും ചടങ്ങ് വീക്ഷിക്കാം.
1000ഓളം കലാകാരൻമാരെ അണിനിരത്തിയായിരിക്കും ഉദ്ഘാടനം. അൽവാസൽ പ്ലാസയിലാണ് പരിപാടി. രാവിലെ മുതൽ ഒരുക്കങ്ങൾ സജീവമാക്കും. വൈകീട്ട് ആറിന് ലൈൻ അപ് തുടങ്ങും. 7.30ന് ചടങ്ങുകൾ ആരംഭിക്കും. എട്ട് മണിയോടെ വിശിഷ്ടാതിഥികൾ വേദിയിലെത്തും. രാത്രി പത്ത് മണിയോടെ ചടങ്ങുകൾ അവസാനിക്കും. നേരത്തെ ടിക്കറ്റെടുത്തവരിൽനിന്ന് തിരഞ്ഞെടുത്തവർക്കും പങ്കെടുക്കാൻ അവസരമുണ്ടാകും.
ലോകകപ്പ് പോലുള്ള മഹാമേളകളുടെ ഉദ്ഘാടന ചടങ്ങുകൾക്ക് സമാനമായ ഒരുക്കമാണ് നടക്കുന്നത്. അറബ് ലോകത്തിെൻറ സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന പരിപാടി ലോകത്തിെൻറ കണ്ണ് മുഴുവൻ ദുബൈയിലേക്കെത്തിക്കുന്ന രീതിയിലാണ് ആസൂത്രണം ചെയ്യുന്നത്. നർത്തകരും അഭിനേതാക്കളും സംഗീതജ്ഞരും കാണികളിൽ ആവേശം വിതക്കും. അതിനൂതന സാങ്കേതികവിദ്യകളാണ് ഇതിനുപയോഗിച്ചിരിക്കുന്നത്. ലോകത്തിെൻറ വിവിധ ഭാഗങ്ങളിലെ കലാകാരൻമാരാണ് അണിനിരക്കുന്നത്.
ഇമാറാത്തി യുവതീയുവാക്കളും കുട്ടികളും പങ്കെടുക്കുന്നുണ്ട്. ആദ്യമായാണ് ഇമാറാത്തി കലാകാരൻമാർക്ക് ഇത്ര വലിയ അവസരം ലഭിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി. ലോകത്തിലെ ഏറ്റവും വലിയ താഴികക്കുടവും ഏറ്റവും വലിയ 360 ഡിഗ്രി െപ്രാജക്ഷൻ സ്ക്രീനുമായ അൽ വാസൽ ഡോമിൽ കട്ടിങ് എഡ്ജ് ടെക്നോളജിയുടെ സഹായത്തോടെ വർണങ്ങളും ചിത്രങ്ങളും മാറിമറിയും.
വെള്ളിയാഴ്ച മുതലാണ് വേദിയിലേക്ക് സന്ദർശകർക്ക് പ്രവേശനം അനുവദിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.