ദുബൈ: രണ്ട് കോടി സന്ദർശകർ എന്ന ലക്ഷ്യത്തിലേക്ക് കുതിക്കുന്ന ദുബൈ എക്സ്പോയിൽ സന്ദർശകരുടെ എണ്ണം 1.7 കോടി കവിഞ്ഞു. കഴിഞ്ഞ ഒരാഴ്ചയിൽ മാത്രം 14 ലക്ഷം പേരാണ് എക്സ്പോ സന്ദർശിച്ചത്. ഏറ്റവും കൂടുതൽ ആളുകൾ ഒഴുകിയെത്തിയ ആഴ്ചയാണ് കഴിഞ്ഞുപോയത്. അടുത്ത ആഴ്ചകളിലും ഈ നില തുടർന്നാൽ എക്സ്പോ അവസാനിക്കുന്ന മാർച്ച് 31ന് മുമ്പ് രണ്ട് കോടി എന്ന മാന്ത്രികസംഖ്യ മറികടക്കാൻ കഴിയും. ഈ മാസം കൂടുതൽ സന്ദർശകരെ എത്തിക്കാൻ നിരവധി പരിപാടികളാണ് എക്സ്പോ ആസൂത്രണം ചെയ്യുന്നത്. ചൊവ്വാഴ്ചത്തെ കണക്കനുസരിച്ച് ഇതുവരെ എക്സ്പോയിൽ എത്തിയത് 17,434,222 പേരാണ്. ഇവിടെ ജോലിചെയ്യുന്ന തൊഴിലാളികളെയും പ്രതിനിധികളെയും ഈ കണക്കിൽ ഉൾപ്പെടുത്തിയിട്ടില്ല.
രണ്ട് കോടി കവിഞ്ഞ് രണ്ടര കോടിയിലേക്കും എക്സ്പോയിലെ സന്ദർശകർ എത്തിയേക്കുമെന്നാണ് കരുതുന്നത്. രാജ്യത്ത് നിരവധി വിദേശ വിനോദസഞ്ചാരികൾ എത്തിയതിന് തെളിവാണ് എക്സ്പോയിലെ സന്ദർശകരുടെ എണ്ണം. ജനുവരിയിൽ 10 ലക്ഷത്തിനടുത്ത് അന്താരാഷ്ട്ര വിനോദസഞ്ചാരികളെയാണ് ദുബൈ സ്വകീരിച്ചത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 116.6 ശതമാനം വളർച്ചയാണിത്. ഹോട്ടലുകളിൽ മുറികൾ ബുക്ക് ചെയ്യുന്നവരുടെ എണ്ണം 30 ലക്ഷവും കവിഞ്ഞിരുന്നു. ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ എത്തിയത് സൗദിയിൽനിന്നാണ്, 1.5 ലക്ഷം പേർ. രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയിൽനിന്ന് 73,000 പേർ എത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.