ഷാർജ: മലയാളികളടക്കം അന്താരാഷ്ട്രതലത്തിലുള്ള നിരവധി ഫോട്ടോഗ്രാഫർമാർ പങ്കെടുക്കുന്ന എക്സ്പോഷർ ഫോട്ടോഗ്രഫി ഫെസ്റ്റിവലിന്റെ ഏഴാം പതിപ്പ് ഫെബ്രുവരി ഒമ്പത് മുതൽ 15വരെ ഷാർജ എക്സ്പോ സെന്ററിൽ നടക്കും. 74 ഫോട്ടോഗ്രാഫർമാർ, മികച്ച 14 ഫോട്ടോ ജേണലിസ്റ്റുകൾ, പരിസ്ഥിതി പ്രവർത്തകർ, പോർട്രെയ്ച്ചർ വിദഗ്ധർ, ട്രാവൽ ബ്ലോഗർമാർ, ക്രിയേറ്റിവ് പ്രഫഷനലുകൾ, മീഡിയ സ്പെഷലിസ്റ്റുകൾ, ആർട്ട് കലക്ടർമാർ തുടങ്ങിയവർ പങ്കാളികളാകും. ലോകരാജ്യങ്ങളിലെ വിവിധ സംസ്കാരങ്ങൾ പഠിക്കാനും ഫോട്ടോഗ്രാഫർമാരുടെയും ചലച്ചിത്ര പ്രവർത്തകരുടെയും അനുഭവങ്ങൾ കേൾക്കാനും പഠിക്കാനും പ്രേക്ഷകർക്ക് അവസരം ലഭിക്കും. പ്രശസ്ത വിഷ്വൽ സ്റ്റോറി ടെല്ലർമാരിൽനിന്ന് അവരുടെ യാത്രകളെക്കുറിച്ചും കലകളെ കുറിച്ചും നേരിട്ട് കേൾക്കാനും കഴിയും.
വൻ സമ്മാനത്തുകയുള്ള എക്സ്പോഷറിൽ മലയാളികൾ അടക്കമുള്ളവർ സമ്മാനങ്ങൾ സ്വന്തമാക്കാറുണ്ട്. കരിയറിലെ മികച്ച ചിത്രങ്ങൾ പ്രദർശനത്തിനുണ്ടാകും. ഫോട്ടോ ജേണലിസ്റ്റുകളെ ഉൾപ്പെടുത്തി സെമിനാറുകളും പാനൽ ചർച്ചകളും സംഘടിപ്പിക്കും. മുഹമ്മദ് മുഹൈസൻ, ഗൈൽസ് ക്ലർക്ക്, ജോഡി കോബ്, ടോമി ട്രെൻചാർഡ്, റേ വെൽസ് എന്നിവരടങ്ങുന്ന ജൂറിയാണ് വിധികർത്താക്കൾ. ഫോട്ടോഗ്രാഫർമാർ, ചർച്ചകൾ, പ്രദർശനങ്ങൾ എന്നിവയെ കുറിച്ചുള്ള വിശദാംശങ്ങൾക്ക് www.xposure.ae എന്ന ലിങ്കിൽ പരിശോധിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.