റാസല്‍ഖൈമ: പ്രതികൂല കാലാവസ്ഥ മുന്നറിയിപ്പിനെത്തുടര്‍ന്ന് രണ്ടുദിവസമായി ട്രോളിങ് നിരോധനമുണ്ടെങ്കിലും മത്സ്യവിപണികള്‍ സജീവം. മത്തി, ആവോലി, മാലാന്‍, ഷേരി, കിങ്ഫിഷ്, ചെമ്മീന്‍, കബാബ്, സ്രാവ് തുടങ്ങി ചെറുതുംവലുതുമായ മത്സ്യങ്ങള്‍ ധാരാളം വില്പനക്കുണ്ട്.
കഴിഞ്ഞ ദിവസങ്ങളില്‍ റാസല്‍ഖൈമയില്‍ നിന്നുള്ള മത്സ്യങ്ങള്‍ കുറവായിരുന്നെങ്കിലും ദുബൈയില്‍നിന്ന് മത്സ്യം വില്പനക്കെത്തിയത് ഉപഭോക്താക്കള്‍ക്ക് തുണയായെന്ന് ഓള്‍ഡ് റാക് ഫിഷ് മാര്‍ക്കറ്റിലെ ജീവനക്കാര്‍ പറഞ്ഞു. കബാബിന് കിലോ 70 ദിര്‍ഹംവരെ വിലയുണ്ടെങ്കിലും മറ്റിനങ്ങള്‍ക്കെല്ലാം അഞ്ചുമുതല്‍ 40 ദിര്‍ഹംവരെ മാത്രമാണ് വില. അയല ധാരാളമായി എത്തേണ്ട സമയമാണിത്. കാലാവസ്ഥ പൂര്‍വസ്ഥിതിയിലാകുന്നതോടെ മത്സ്യബന്ധന വിലക്ക് നീങ്ങുകയും അയല ഉള്‍പ്പെടെയുള്ള മത്സ്യങ്ങള്‍ ധാരാളമായി എത്തുകയും ചെയ്യും.
ഇതോടെ മത്സ്യവില ഇനിയും കുറയാനാണ് സാധ്യതയെന്ന് കച്ചവടക്കാര്‍ അഭിപ്രായപ്പെട്ടു. ഓള്‍ഡ് റാസല്‍ഖൈമയിലും അല്‍ മ്യാരീദിലുമാണ് റാസല്‍ഖൈമയിലെ ഫിഷ് മാര്‍ക്കറ്റുകള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.