അബൂദബി: 32 വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന അബ്ബാസ് മൗലവിക്ക് അബൂദബി പാലക്കാട് ജില്ല കെ.എം.സി.സി യാത്രയയപ്പ് നൽകി. അബൂദബി കോസ്റ്റ് ഗാര്‍ഡിന് കീഴിലുള്ള മസ്ജിദിലെ ഇമാമായി സേവനം ചെയ്തുവരവെയാണ് പ്രവാസം വിട്ട് നാട്ടില്‍ കൂടാന്‍ തീരുമാനമെടുത്തത്.
അബൂദബി കെ.എം.സി.സിയുടെ ദീര്‍ഘകാല ആക്ടിങ് പ്രസിഡന്റ്, അബൂദബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ മാനേജിങ് കമ്മിറ്റി അംഗം, അബൂദബി സുന്നി സെന്റര്‍ മദ്റസ ബോര്‍ഡ് ചെയര്മാന് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിക്കുകയും പൊതുപ്രവര്‍ത്തന രംഗത്ത് സജീവവുമായിരുന്നു അദ്ദേഹം.
അബൂദബി കെ.എം.സി.സി സംസ്ഥാന ജനറല്‍ സെക്രട്ടറി യൂസഫ് സി.എച്ച് യാത്രയയപ്പ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ജില്ല കെ.എം.സി.സി പ്രസിഡന്റ് ശിഹാബ് കരിമ്പനോട്ടില്‍ അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് കെ.എം.സി.സി ആക്ടിങ് പ്രഡിഡന്റ് റഷീദ് പട്ടാമ്പി, അഷറഫ് പൊന്നാനി, ഇ.ടി.എം. സുനീര്‍, അന്‍വര്‍ ചുള്ളിമുണ്ട, ഷാനവാസ് പുളിക്കല്‍, ജില്ല എസ്.കെ.എസ്.എസ്.എഫ് പ്രസിഡന്റ് സുഹൈല്‍ നിസാമി, ജില്ല ജനറല്‍ സെക്രട്ടറി ഇസ്മായില്‍ കണ്ടമ്പാടി, ട്രഷറര്‍ ഉനൈസ് കുമരനെല്ലൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
സംസ്ഥാന കെ.എം.സി.സി വര്‍ക്കിങ് കമ്മിറ്റി അംഗങ്ങളായ അഹമ്മദ് കുട്ടി, ഷംസുദ്ദീന് കൊലൊത്തൊടി, മുത്തലിബ് അരയാലന്‍, ഇസ്ലാമിക് സെന്റര്‍ ഭാരവാഹികളായ ജാഫര്‍ കുറ്റിക്കോട്, സുനീര്‍ പട്ടാമ്പി, മുന്‍ ഭാരവാഹികളായ സ്വാലിഹ് വാഫി, നാസര്‍ കുമരനല്ലൂര്‍ കൂടാതെ, ജില്ല മണ്ഡലം മുനിസിപ്പല്‍ പഞ്ചായത്ത് ഭാരവാഹികള്‍ സന്നിഹിതരായിരുന്നു.
പാലക്കാട് ജില്ല, മണ്ണാര്‍ക്കാട്, പട്ടാമ്പി, കോങ്ങാട്, തൃത്താല, ഷൊര്‍ണൂര്‍, ഒറ്റപ്പാലം മണ്ഡലം കെ.എം.സി.സികള്‍, തച്ചനാട്ടുകര പഞ്ചായത്ത്, അണ്ണാന്‍തൊടി ശാഖ കെ.എം.സി.സി കമ്മിറ്റികള്‍ ഉപഹാരങ്ങള്‍ സമര്‍പ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.