ഷാർജ: വടക്കൻ എമിേററ്റിലെ കൃഷിയിടങ്ങളിൽ അണ്ണാൻ ആക്രമണം. ഈത്തപ്പഴം അടക്കമുള്ള വിളകൾ നശിപ്പിക്കുന്നതായാണ് കർഷകരുടെ പരാതി. ഗാഫ് മരങ്ങളിലാണ് ഇവയുടെ വാസസ്ഥലം. ഏകദേശം മൂന്നുവർഷം മുമ്പാണ് അണ്ണാൻ തോട്ടങ്ങളിൽ ചെറിയ തോതിൽ പ്രത്യക്ഷപ്പെട്ടത്. പിന്നീട് അവ പെറ്റുപെരുകുകയായിരുന്നു. ധാരാളം കെണികൾ മരങ്ങൾക്കിടയിൽ വെച്ചിട്ടുണ്ടെങ്കിലും ഇവയുടെ എണ്ണം ദിവസവും കൂടിവരുകയാണ്. കെണികൾ പലവട്ടം വെച്ചിട്ടും പ്രയോജനമില്ലെന്ന് റാസൽ ഖൈമ പരിസ്ഥിതി സംരക്ഷണ വികസന അതോറിറ്റി അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.