ദുബൈ: എമിറേറ്റിലെ സ്കൂളുകളിൽ മൂന്ന് മുതൽ ആറ് ശതമാനം വരെ ഫീസ് വർധനക്ക് അംഗീകാരം. ഇത് സംബന്ധിച്ച് ദുബൈ നോളജ് ആൻഡ് ഹ്യൂമൻ ഡവലപ്മെന്റ് അതോറിറ്റി (കെ.എച്ച്.ഡി.എ) അനുമതി നൽകി. 2023-24 അധ്യയന വർഷമാണ് ഫീസ് വർധന പ്രാബല്യത്തിൽ വരിക.
സ്കൂളുകളുടെ പ്രവർത്ത ചിലവ് വർധിച്ച സാഹചര്യത്തിലാണ് തീരുമാനമെന്ന് കെ.എച്ച്.ഡി.എ പ്രസ്താവനയിൽ അറിയിച്ചു. ദുബൈ സ്കൂൾ ഇൻസ്പക്ഷൻ ബ്യൂറോ ഒടുവിൽ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലായിരിക്കും ഓരോ സ്കൂളിനും ഫീസ് വർധനക്ക് അനുമതി നൽകുക. പരിശോധനയിൽ നില മെച്ചപ്പെടുത്തിയ സ്കൂളുകൾക്ക് മാത്രമായിരിക്കും ഫീസ് വർധന അനുവദിക്കുക. നിലവാരം കുറഞ്ഞ സ്കൂളുകൾക്ക് ഫീസ് വർധനവിന് അനുമതി നൽകില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.