അബൂദബി: അബൂദബിയിലെ മുസ്ലിം ഇതര കോടതിയില്‍ ആദ്യ വിവാഹ നടപടികള്‍ പൂര്‍ത്തിയായി. ഡിസംബർ 14ന് പ്രവര്‍ത്തനം ആരംഭിച്ച അബൂദബിയിലെ ആദ്യത്തെ മുസ്ലിം ഇതര വ്യക്തിനിയമ കോടതിയാണ് ആദ്യത്തെ വിവാഹ കരാര്‍ പുറപ്പെടുവിച്ചത്. കനേഡിയന്‍ പൗരത്വമുള്ള ദമ്പതികളാണ് വിവാഹനടപടികള്‍ പൂര്‍ത്തിയാക്കിയത്. വിവാഹ അപേക്ഷ ലളിതമായ രീതിയില്‍ സമര്‍പ്പിക്കുന്നതിന് അവസരമൊരുക്കുകയും നടപടികള്‍ അതിവേഗം പൂര്‍ത്തിയാക്കുകയും ചെയ്ത അധികൃതര്‍ക്ക് നവദമ്പതികള്‍ നന്ദി പറഞ്ഞു.
ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍കാര്യ മന്ത്രിയും അബൂദബി ജുഡീഷ്യല്‍ വകുപ്പ് ചെയര്‍മാനുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് ആല് നഹ്യാെൻറ നിര്‍ദേശങ്ങള്‍ക്ക് അനുസൃതമായാണ് അബൂദബിയിലെ മുസ്ലിം ഇതര വിഭാഗങ്ങള്‍ക്ക് മികച്ച നിയമസേവനങ്ങള്‍ നല്കാന് അബൂദബി ജൂഡീഷ്യല്‍ വകുപ്പ് പ്രവർത്തിക്കുന്നതെന്ന് വകുപ്പ് അണ്ടര്‍ സെക്രട്ടറി യൂസുഫ് സഈദ് അല്‍ അബ്രി വ്യക്തമാക്കി. രാജ്യത്ത് താമസിക്കുന്ന പ്രവാസികള്‍ക്കും സന്ദര്‍ശകര്‍ക്കും വിവാഹ രജിസ്ട്രേഷനായി ജുഡീഷ്യല്‍ വകുപ്പിെൻറ വെബ്സൈറ്റ് ഉപയോഗിക്കാമെന്നും നിയമാനുസൃതമായ രീതിയില്‍ വിഡിയോ കോണ്‍ഫറന്‍സിലൂടെ വിവാഹ കരാര്‍ നടപടികള്‍ പൂര്‍ത്തിയാക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.