റാ​ക് ഐ​ഡി​യ​ല്‍ സ്കൂ​ള്‍ അ​ങ്ക​ണ​ത്തി​ല്‍ ശോ​ഭീ​ന്ദ്ര പൂ​ങ്കാ​വ​ന​ത്തി​ന്റെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ല്‍ സ്കൂ​ള്‍ പ്രി​ന്‍സി​പ്പ​ല്‍ പ്ര​സ​ന്ന ഭാ​സ്ക​ര്‍ സം​സാ​രി​ക്കു​ന്നു

പ്ര​ഥ​മ ‘ശോ​ഭീ​ന്ദ്ര പൂ​ങ്കാ​വ​നം’ റാ​ക് ഐ​ഡി​യ​ല്‍ ഇം​ഗ്ലീ​ഷ് സ്കൂ​ളി​ല്‍

റാ​സ​ല്‍ഖൈ​മ: ലോ​ക​ത്തി​ലെ ത​ന്നെ ആ​ദ്യ ‘ശോ​ഭീ​ന്ദ്ര പൂ​ങ്കാ​വ​ന’​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ലോ​ക പ​രി​സ്ഥി​തി ദി​ന​ത്തി​ല്‍ റാ​സ​ല്‍ഖൈ​മ ഐ​ഡി​യ​ല്‍ ഇം​ഗ്ലീ​ഷ് സ്കൂ​ളി​ല്‍ ന​ട​ന്നു. ഗ്രീ​ന്‍ കേ​ര​ള മി​ഷ​ന്‍, വേ​ള്‍ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ന്‍, മ​ല​യാ​ളം മി​ഷ​ന്‍ സം​യു​ക്ത ആ​ഗോ​ള മ​ല​യാ​ളി ഹ​രി​ത ഓ​ണ്‍ലൈ​ന്‍ സം​ഗ​മ​ത്തി​ല്‍ കു​ട്ടി മ​ല​യാ​ളം ക്ല​ബ് ആ​ക്ടി​ങ് ക​ണ്‍വീ​ന​ര്‍ സ​മ​ന്യ കൃ​ഷ്ണ​ന്‍, തീ​ർ​ഥ (സ്റ്റു​ഡ​ന്റ്സ് കോ​ഓ​ഡി​നേ​റ്റ​ര്‍, സ​സ്റ്റൈ​ന​ബി​ള്‍) എ​ന്നി​വ​ര്‍ ‘ശോ​ഭീ​ന്ദ്ര പൂ​ങ്കാ​വ​ന’​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ര്‍വ​ഹി​ച്ചു.

ഐ​ഡി​യ​ല്‍ സ്കൂ​ള്‍ മാ​നേ​ജ​ര്‍ സു​ല്‍ത്താ​ന്‍ മു​ഹ​മ്മ​ദ​ലി, പ്രി​ന്‍സി​പ്പ​ല്‍ പ്ര​സ​ന്ന ഭാ​സ്ക​ര്‍, വൈ​സ് പ്രി​ന്‍സി​പ്പ​ല്‍ ബെ​റ്റ്സി, അ​ധ്യാ​പി​ക​മാ​രാ​യ ഷൈ​ല, സൗ​മ്യ, ബി​ജി, മി​നി, ഫൈ​നൂ​സ, ബി​നു മാ​ഷ്, ര​ഞ്ജി​ത് മാ​ഷ് തു​ട​ങ്ങി​യ​വ​ര്‍ ആ​ശം​സ​ക​ള്‍ നേ​ര്‍ന്നു. മ​ല​യാ​ളം മി​ഷ​ന്‍ റാ​ക് ചാ​പ്റ്റ​ര്‍ സെ​ക്ര​ട്ട​റി അ​ക്ബ​ര്‍ ആ​ലി​ക്ക​ര, കോ​ഓ​ഡി​നേ​റ്റ​ര്‍ റ​സ​ല്‍ റ​ഫീ​ഖ് എ​ന്നി​വ​ര്‍ ഓ​ണ്‍ലൈ​നി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു.

മ​ല​യാ​ളം മി​ഷ​ന്‍ റാ​ക് ചാ​പ്റ്റ​ര്‍ സ്റ്റു​ഡ​ന്‍റ്സ് ക​ണ്‍വീ​ന​ര്‍ അ​ഖി​ല ടീ​ച്ച​ര്‍ ന​ന്ദി പ​റ​ഞ്ഞു. കു​ട്ടി മ​ല​യാ​ളം ക്ല​ബ് സ്റ്റു​ഡ​ന്റ്സ് കൗ​ണ്‍സി​ല്‍ അം​ഗ​ങ്ങ​ള്‍ ശോ​ഭീ​ന്ദ്ര പൂ​ങ്കാ​വ​ന​ത്തി​ല്‍ ചെ​ടി​ക​ള്‍ ന​ട്ടും പ​രി​സ്ഥി​തി സം​ര​ക്ഷ​ണ പോ​സ്റ്റ​റു​ക​ള്‍ പ​തി​ച്ചും പ​രി​സ്ഥി​തി ദി​നാ​ച​ര​ണ​ത്തി​ല്‍ പ​ങ്കാ​ളി​ക​ളാ​യി. 

Tags:    
News Summary - First 'Shobhindra Poonkavanam' at Rak Ideal English School

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.