ദുബൈ: മുൻ ന്യൂസിലൻഡ് ക്രിക്കറ്റ് താരങ്ങളായ സ്റ്റീഫൻ ഫ്ലെമിങ്ങും ബ്രൻഡൻ മക്ക്കല്ലവും രാജ്യത്തിെൻറ പവലിയനിലെത്തി. നിലവിൽ കോച്ചുമാരായ ഇരുവരും സ്വകാര്യ കമ്പനിയുടെ അംബാസഡർമാരെന്ന നിലയിലാണ് യു.എ.ഇയിലെത്തിയത്. പവലിയനിൽ ക്രിക്കറ്റ് ആരാധകരോട് സംവദിച്ചു. ക്രിക്കറ്റിെൻറ പ്രശസ്തി വർധിച്ചിട്ടുണ്ടെന്നും യു.എ.ഇയിലെ ട്വൻറി 20, ടെൻ10 മത്സരങ്ങളുടെ വരവ് ഇതിന് പങ്കുവഹിച്ചതായും ഫ്ലെമിങ് അഭിപ്രായപ്പെട്ടു. കോവിഡ് കാലത്ത് ക്രിക്കറ്റ് യു.എ.ഇയിൽ കേന്ദ്രീകരിക്കപ്പെട്ടുവെന്നും വളരെ ഹാർദമായാണ് ഇവിടെ സ്വീകരിക്കപ്പെട്ടതെന്നും മക്കല്ലവും പറഞ്ഞു.
ഇമാറാത്തിലെ കായിക മത്സരങ്ങൾക്കുള്ള സൗകര്യങ്ങളിൽ ഇരുവരും സംതൃപ്തി പ്രകടിപ്പിച്ചു. സസ്റ്റൈനബിലിറ്റി ഡിസ്ട്രിക്ടിൽ സ്ഥിതി ചെയ്യുന്ന ന്യൂസിലൻഡ് പവലിയൻ 'കെയർ ഫോർ പീപ്ൾ ആൻഡ് പ്ലെയ്സ്' എന്ന തലക്കെട്ടിലാണ് പ്രദർശനം ഒരുക്കിയിട്ടുള്ളത്. രാജ്യത്തെ സാംസ്കാരിക സവിേശഷതകളും ഭക്ഷ്യ വൈവിധ്യങ്ങളും പവലിയനിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.