ദുബൈ: ‘മുതലെടുക്കണയാണോ സജീ’ എന്ന് പറഞ്ഞപോലെയാണ് എയർ ഇന്ത്യയുടെ കാര്യം. യു.എ.ഇയിലേക്ക് മടങ്ങിയെത്താൻ ആഗ്രഹിക്കുന്നവർ കടം വാങ്ങിയാണെങ്കിലും എത്ര വലിയ നിരക്കും നൽകുമെന്നറിയാവുന്ന എയർ ഇന്ത്യ എക്സ്പ്രസിെൻറ ൈസക്കോളജിക്കൽ മൂവാണ് ഇപ്പോൾ കാണുന്നത്. പ്രവാസികളുടെ കുത്തിന് പിടിച്ച് 24,000 മുതൽ 30,000 രൂപ വരെയാണ് കേരളത്തിൽ നിന്ന് യു.എ.ഇയിലേക്കുള്ള ടിക്കറ്റ് നിരക്ക്. ഇതിന് കൂട്ടു നിൽക്കുന്നതാവെട്ട, കേന്ദ്രസർക്കാരും. വന്ദേഭാരത് മിഷൻ വഴി യു.എ.ഇയിൽ നിന്ന് കേരളത്തിലേക്ക് മടങ്ങുന്നവരിൽ നിന്ന് 15,000 രൂപയാണ് ഇൗടാക്കിക്കൊണ്ടിരിക്കുന്നത്. ഇത് തന്നെ കൂടുതലാണെന്നിരിക്കെ അത്യാവശ്യക്കാരെ പിഴിയുന്ന നിലപാടാണ് കേന്ദ്രം സ്വീകരിച്ചിരിക്കുന്നത്.
പേര് വന്ദേഭാരത് മിഷൻ എന്നാണെങ്കിലും ചൂഷണത്തിന് യാതൊരു കുറവുമില്ല. ചില സമയങ്ങളിൽ കേരളത്തിൽ നിന്ന് യു.എ.ഇയിൽ എത്താൻ 10000 രൂപയിൽ താഴെ മതി. എന്നാൽ, പ്രവാസികൾ ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് നേരിടുന്ന സമയത്ത് സർക്കാർ സപോൺസേർഡ് കഴുത്തറുപ്പുമായാണ് എയർ ഇന്ത്യയുടെ വരവ്. ഇന്ത്യയിൽ നിന്ന് യു.എ.ഇയിലേക്ക് ചാർേട്ടഡ് സർവീസ് ആരംഭിക്കാനിരിക്കെ, അവർക്കും കൂടുതൽ നിരക്ക് ഇൗടാക്കാനുള്ള ലൈസൻസ് നൽകുന്നതിന് തുല്യമാണിത്.
നാട്ടിലേക്ക് പ്രവാസികളെ കൊണ്ട് പോകാൻ യു.എ.ഇയിലേക്ക് കാലിയായി വരുന്ന വിമാനങ്ങളാണ് നിലവിൽ ഇന്ത്യയിൽ നിന്ന് സർവീസ് നടത്താൻ ഉദ്ദേശിക്കുന്നതെന്നിരിക്കെ, സീസൺ കാലത്ത് പോലും കിട്ടാത്ത കൊയ്ത്താണ് എയർ ഇന്ത്യ ലക്ഷ്യമിടുന്നത്.
യു.എ.ഇയിൽ ഉടൻ തിരിച്ചെത്തിയില്ലെങ്കിൽ ജോലി നഷ്ടപ്പെടും എന്ന ആശങ്കയിൽ കഴിയുന്നവരാണ് മടക്കയാത്രക്കൊരുങ്ങുന്നവരിൽ ഏറെയും. നാട്ടിൽ കുടുങ്ങിയ മക്കളെ യു.എ.ഇയിൽ തിരിച്ചെത്തിക്കണമെന്നാവശ്യപ്പെട്ട് അമ്മമാരും കാമ്പയിൻ തുടങ്ങിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.