ദുബൈ: പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള വന്ദേഭാരത് മിഷെൻറ നാലാം ഘട്ട ഷെഡ്യൂൾ ഒൗദ്യോഗികമായി പ്രഖ്യാപിച്ചപ്പോൾ മലയാളികൾക്ക് നിരാശമാത്രം. നാട്ടിലെത്തുന്നതിനായി 2.25 മലയാളികൾ യു.എ.ഇയിൽ മാത്രം രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും രണ്ടാഴ്ച നീളുന്ന നാലാം ഷെഡ്യൂളിൽ പത്ത് വിമാനങ്ങൾ മാത്രമാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. ചൊവ്വാഴ്ച തുടങ്ങുന്ന സർവിസിൽ 181 പേർക്ക് യാത്ര ചെയ്യാവുന്ന വിമാനങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. അതിനാൽ, അടുത്ത രണ്ടാഴ്ചക്കുള്ളിൽ പരമാവധി 1,800 പേർക്കാണ് നാടണയാനാവുക. കൂടുതൽ ചാർേട്ടഡ് വിമാനങ്ങൾക്ക് അനുമതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പ്രവാസികൾ.
ഒരു മാസം മുമ്പ് തുടങ്ങിയ മിഷനിൽ മൂന്ന് ഘട്ടങ്ങളിലായി 73 വിമാനങ്ങൾ യു.എ.ഇയിൽ നിന്ന് സർവിസ് നടത്തിയിരുന്നു. എന്നാൽ, നാലാം ഘട്ടത്തിൽ യു.എ.ഇയെ അപ്പാടെ അവഗണിക്കുന്ന നിലാപാടാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്. പത്ത് വിമാനങ്ങൾ മാത്രം ഉൾപ്പെടുത്തി നേരത്തെ താൽകാലിക പട്ടിക പുറത്തിറക്കിയെങ്കിലും ഒൗദ്യോഗിക പ്രഖ്യാപനം വരുേമ്പാൾ കൂടുതൽ വിമാനം ലഭിക്കുമെന്നായിരുന്നു പ്രവാസികളുടെ പ്രതീക്ഷ. എന്നാൽ, ശനിയാഴ്ച എയർ ഇന്ത്യ എക്സ്പ്രസിെൻറ വെബ്സൈറ്റിലൂടെ പുറത്തുവിട്ട പട്ടികയിലും പത്ത് വിമാനം മാത്രമാണ് ഉൾക്കൊള്ളിച്ചത്. ആറെണ്ണം അബൂദബിയിൽ നിന്നും നാലെണ്ണം ദുബൈയിൽ നിന്നുമാണ് സർവിസ് നടത്തുന്നത്. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം വിമാനത്താവളങ്ങളിലേക്ക് മൂന്ന് വീതം സർവിസുള്ളപ്പോൾ കണ്ണൂരിന് ഒരു വിമാനം മാത്രമാണുള്ളത്. നാലാം ഘട്ടത്തിൽ ഇന്ത്യയിലേക്ക് ആകെ 23 വിമാനങ്ങളാണുള്ളത്. കേരളത്തിൽ നിന്ന് യു.എ.ഇയിലേക്കുള്ള സർവിസ് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇക്കാര്യത്തിൽ അവ്യക്തത തുടരുകയാണ്.
മൂന്നാം ഘട്ടത്തിലും ഇത്തരത്തിൽ ഷെഡ്യൂൾ പ്രഖ്യാപിച്ചിരുന്നെങ്കിലും സർവിസ് നടന്നില്ല. നാട്ടിലെത്താൻ ചാർേട്ടഡ് വിമാനത്തെ കൂടുതലായി ആശ്രയിക്കേണ്ട ഗതികേടിലാണ് മലയാളികൾ. എന്നാൽ, കൂടിയ നിരക്കിൽ ചാർേട്ടഡ് വിമാനത്തിൽ പോകേണ്ടി വരുന്നത് ജോലി നഷ്ടപ്പെട്ട പ്രവാസികളെ കൂടുതൽ ദുരിതത്തിലാക്കും. ചാർേട്ടഡ് വിമാനത്തിന് ഇൗടാക്കുന്ന നിരക്ക് സർക്കാർ കുറച്ചാൽ മാത്രമെ സാധാരണക്കാർക്ക് ഇൗ വിമാനങ്ങളെ ആശ്രയിക്കാൻ കഴിയൂ. പല ചാർേട്ടഡ് വിമാനങ്ങൾക്കും അനുമതി വൈകുന്നതും പ്രവാസികൾക്ക് ദുരിതം സമ്മാനിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.