ഷാർജ: ഒറ്റക്ക് ഒരു വാഹനത്തിൽ യാത്ര ചെയ്യാറുണ്ട് നമ്മൾ. പലപ്പോഴും രാത്രികാലങ്ങളിൽ ചില ബസുകളിൽ നമ്മളും ഡ്രൈവറും മാത്രമായിരിക്കും. എന്നാൽ, ഷാർജയിൽ ബിസിനസ് ചെയ്യുന്ന തിരുവനന്തപുരം വെൺപാലവട്ടം സ്വദേശി ശശികുമാറിെൻറ ഏകാന്ത യാത്ര തികച്ചും വേറിട്ടതായിരുന്നു.
തിരുവനന്തപുരം-ഷാർജ എയർ അറേബ്യ വിമാനത്തിൽ ഇദ്ദേഹം ഒറ്റക്കാണ് യാത്ര ചെയ്തത്. കയറിയ നിമിഷം മുതൽ മറ്റുള്ളവർ വരുംവരുമെന്ന് കരുതി കാത്തിരുന്നെങ്കിലും ടേക് ഒാഫ് സമയമായപ്പോഴും മറ്റാരുമെത്തിയില്ല.
അമ്പരപ്പിച്ചുകൊണ്ട്, വിമാനം പുറപ്പെടുകയാണെന്ന അറിയിപ്പെത്തി. പതിറ്റാണ്ടുകളായി യു.എ.ഇയിൽ കഴിയുന്ന ഇദ്ദേഹം രണ്ടാഴ്ചത്തെ അവധിക്ക് നാട്ടിലേക്ക് പോയ ഉടനെയാണ് ലോക്ഡൗണും വിമാന വിലക്കും വന്നത്. അങ്ങനെ നാട്ടിൽ പെട്ടുപോവുകയായിരുന്നു. ഷാർജയിൽ കുടുംബം തനിച്ചായിപ്പോയതിനാൽ കിട്ടിയ ആദ്യ അവസരത്തിൽതന്നെ യു.എ.ഇയിലേക്ക് മടങ്ങാൻ തീരുമാനിച്ചു. ആ യാത്രയാവെട്ട ഒരിക്കലും മറക്കാൻ കഴിയാത്തവിധത്തിലുമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.