ദുബൈ/പഴയങ്ങാടി: സെപ്റ്റംബർ ആദ്യവാരത്തിൽ ഗൾഫ് രാജ്യങ്ങളിൽ അവധി കഴിഞ്ഞ് വിദ്യാല യങ്ങൾ തുറക്കുന്ന അവസരം മുതലെടുത്ത് വിമാന കമ്പനികൾ യാത്രാനിരക്ക് അഞ്ചിരട്ടിയി ലേറെ വർധിപ്പിച്ചു. സെപ്റ്റംബർ ആദ്യവാരത്തിലെ പതിവുതിരക്ക് മുന്നിൽകണ്ട് മാസങ്ങൾ ക്ക് മുമ്പേ രണ്ടും മൂന്നും ഇരട്ടി നിരക്കിൽ യാത്ര റിസർവേഷൻ നൽകിയ വിമാന കമ്പനികളാണ് സെപ്റ്റംബർ രണ്ടാംവാരത്തിലെ യാത്രാനിരക്കിലും അഞ്ചിരട്ടിയിലേറെ വർധന വരുത്തി പിഴിയുന്നത്. ഓണം കഴിഞ്ഞുള്ള യാത്രക്കാരെ കൂടി ലക്ഷ്യമിട്ട് തുടർ ആഴ്ചകളിലും വർധന തുടരാനുള്ള നീക്കത്തിലാണ് വിമാന കമ്പനികൾ.
ആഗസ്റ്റ് രണ്ടാം വാരം മുതൽ യു.എ.ഇ, ദോഹ, കുവൈത്ത്, ബഹ്റൈൻ, സൗദി അറേബ്യയിലെ ദമ്മാം, റിയാദ്, ജിദ്ദ എന്നിവിടങ്ങളിലേക്ക് കണ്ണൂർ, കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം, മംഗളൂരു എയർപോർട്ടുകളിൽനിന്നുള്ള ടിക്കറ്റ് നിരക്ക് മൂന്നിരട്ടിയിലേറെയാണ് വർധിപ്പിച്ചത്. യു.എ.ഇയിലേക്കാണ് യാത്രാനിരക്ക് ഏറ്റവും കൂടുതൽ. 21,000 മുതൽ 26,000 രൂപ വരെയുള്ള നിരക്കിലാണ് ആഗസ്റ്റ് രണ്ടാം വാരം മുതൽ െസപ്റ്റംബർ ആറുവരെയുള്ള ദിവസങ്ങളിലേക്ക് യു.എ.ഇയിലേക്ക് കേരളത്തിലെയും മംഗളൂരുവിലെയും വിമാനത്താവളങ്ങളിൽനിന്ന് റിസർവേഷൻ നൽകുന്നത്. എന്നാൽ, സെപ്റ്റംബർ ഏഴു മുതൽ ഇതേ റൂട്ടിൽ 34,252 രൂപ വരെയാണ് നിരക്ക് നിജപ്പെടുത്തിയിട്ടുള്ളത്.
കോഴിക്കോടുനിന്ന് ഷാർജ, ദുബൈ റൂട്ടുകളിൽ സർവിസ് നടത്തുന്ന എയർ ഇന്ത്യ, എമിറേറ്റ്സ്, അബൂദബിയിലേക്കുള്ള ഇത്തിഹാദ് എയർവേസ് എന്നീ വിമാന കമ്പനികൾ ഈ കാലയളവിൽ ചില ദിവസങ്ങളിൽ 35,000 രൂപക്കു മുകളിലാണ് ഏകയാത്രക്ക് നിരക്ക് ഈടാക്കുന്നത്. എന്നാൽ, ഈ വിമാന കമ്പനികൾ മെച്ചപ്പെട്ട സേവനം വാഗ് ദാനംചെയ്യുമ്പോൾ കുറഞ്ഞനിരക്കിലുള്ള യാത്ര വാഗ്ദാനം നൽകി, യാത്രക്കാർക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ പരിമിതപ്പെടുത്തി രംഗത്ത് വന്ന ബജറ്റ് എയർലൈനുകളായ എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ, ഗോ എയർ തുടങ്ങിയവയും ഇതേ നിരക്കും ചില ദിവസങ്ങളിൽ കൂടിയ നിരക്കുമാണ് ഈടാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.