ദുബൈ: ഗൾഫ് രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്ന പദ്ധതിയുടെ ഭാഗമായി പുതിയ ഷെഡ്യൂൾ എയർ ഇന്ത്യ എക്സ്പ്രസ് പ്രഖ്യാപിച്ചു. അബൂദബിയിൽ നിന്നും ദുബൈയിൽ നിന്നും നിരവധി വിമാനങ്ങൾ പ്രഖ്യാപിച്ചതിനു പുറമെ ഇന്ത്യൻ നഗരങ്ങളിൽ നിന്ന് ഗൾഫിലേക്കും വിമാനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. അവധിക്കു പോയി ലോക്ഡൗൺ മൂലം നാട്ടിൽ കുടുങ്ങിയ നിരവധി പേർക്ക് തിരിച്ചെത്താൻ ഇൗ സംവിധാനം സൗകര്യമാവും. ഇൗ മാസം 26 മുതൽ ജൂൺ നാലു വരെയുള്ള വിമാനങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
26ന് അബൂദബിയിൽ നിന്നും ദുബൈയിൽ നിന്നുമായി കേരളത്തിലേക്ക് ഏഴ് വിമാനങ്ങളാണുള്ളത്. ദുബൈ-കൊച്ചി (11.50), ദുബൈ-കണ്ണൂർ (12.50), അബൂദബി-കോഴിക്കോട് (13.20), അബൂദബി-തിരുവനന്തപുരം (15.20), ദുബൈ-കോഴിക്കോട് (15.20), ദുബൈ-തിരുവനന്തപുരം (17.20), അബൂദബി-കണ്ണൂർ (17.30) എന്നിവയാണ് അന്നത്തെ സർവീസുകൾ.
27ന് ദുബൈ-കൊച്ചി (11.50), അബൂദബി-കോഴിക്കോട് (12.20), ദുബൈ-കണ്ണൂർ (12.50), അബൂദബി-കൊച്ചി(13.50), ദുബൈ-കോഴിക്കോട് (15.20), അബൂദബി-തിരുവനന്തപുരം (15.20) എന്നീ സർവീസുകളുണ്ടാവും. 28ന് ദുബൈ-കൊച്ചി (11.50), ദുബൈ-കണ്ണൂർ (12.50), അബൂദബി-കൊച്ചി(13.50), ദുബൈ-കോഴിക്കോട് (15.20), ദുബൈ-തിരുവനന്തപുരം (17.20) എന്നിവയാണ് സർവീസുകൾ.
29ന് ദുബൈ-കൊച്ചി (11.50), ദുബൈ-കണ്ണൂർ (12.50),അബൂദബി-കൊച്ചി(13.50), ദുബൈ-കോഴിക്കോട് (15.20), ദുബൈ-തിരുവനന്തപുരം (17.20) വിമാനങ്ങൾ സർവീസ് നടത്തും. 30ാം തീയതിയും ദുബൈ-കൊച്ചി (11.50), ദുബൈ-കണ്ണൂർ (12.50), അബൂദബി-കൊച്ചി (13.50), ദുബൈ-കോഴിക്കോട് (15.20), ദുബൈ-തിരുവനന്തപുരം (17.20) സർവീസുകളുണ്ടാവും. 31ന് ദുബൈ-കൊച്ചി (11.50), അബൂദബി-കോഴിക്കോട് (12.20), ദുബൈ-കണ്ണൂർ (12.50), ദുബൈ കോഴിക്കോട് (15.20), അബൂദബി-തിരുവനന്തപുരം (15.20) ദുബൈ-തിരുവനന്തപുരം (17.20) വിമാനങ്ങൾ പറക്കും.
ജൂൺ ഒന്നിന്
ദുബൈ-കൊച്ചി (11.50), ദുബൈ-കണ്ണൂർ (12.50), അബൂദബി-കൊച്ചി(13.50), ദുബൈ-കോഴിക്കോട് (15.20), അബൂദബി-കണ്ണൂർ (16.30), ദുബൈ-തിരുവനന്തപുരം (17.20) സർവീസുകളുണ്ടാവും.
ജൂൺ രണ്ടിന്
ദുബൈ-കൊച്ചി (11.50), അബൂദബി-കോഴിക്കോട് (12.20), ദുബൈ-കണ്ണൂർ (12.50), അബൂദബി-തിരുവനന്തപുരം (15.20), ദുബൈ-തിരുവനന്തപുരം (17.20), അബൂദബി-കണ്ണൂർ (17.30)
ജൂൺ മൂന്നിന്
ദുബൈ-കൊച്ചി (11.50), അബൂദബി-കോഴിക്കോട് (12.20), ദുബൈ-കണ്ണൂർ (12.50), അബൂദബി-കൊച്ചി (13.50), ദുബൈ-കോഴിക്കോട് (15.20), അബൂദബി-തിരുവനന്തപുരം (15.20)
ജൂൺ നാലിന്
ദുബൈ-കൊച്ചി (11.50), അബൂദബി-കോഴിക്കോട് (12.20), ദുബൈ-തിരുവനന്തപുരം (17.20) വിമാനങ്ങളാണുണ്ടാവുക. മറ്റ് ഗൾഫ് രാജ്യങ്ങളിൽ നിന്നും കൂടുതൽ വിമാനങ്ങൾ ഇൗ ഘട്ടത്തിൽ സർവീസ് നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.