അബൂദബി: കുറഞ്ഞ ചെലവിൽ മദീനയിലേക്ക് പറക്കാൻ അവസരമൊരുക്കി വിസ് എയർ. അബൂദബിയിൽ നിന്ന് മദീനയിലേക്ക് 219 ദിർഹമിനാണ് വിസ് എയർ യാത്രയൊരുക്കുന്നത്. തിരിച്ചുള്ള യാത്രക്കും ഇതേ നിരക്ക് തന്നെയായിരിക്കും ഈടാക്കുക. കഴിഞ്ഞ ദിവസം മുതൽ ഈ സർവീസ് തുടങ്ങി. ദിവസവും മദീനയിലേക്കും തിരിച്ചും സർവീസുണ്ടാകും.
ടിക്കറ്റ് വിൽപനക്കും തുടക്കം കുറിച്ചു. നേരത്തെ ബുക്ക് ചെയ്യുന്നവർക്കാണ് കുറഞ്ഞ നിരക്ക് ലഭിക്കുക. ചില ദിവസങ്ങളിൽ 179 ദിർഹമിനും ടിക്കറ്റ് ലഭിക്കും. നിലവിൽ 600-1000 ദിർഹമാണ് അബൂദബിയിൽ നിന്ന് മദീനയിലേക്കുള്ള ടിക്കറ്റ് നിരക്ക്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കുറഞ്ഞ ചിലവിൽ യാത്രയൊരുക്കുന്ന വിമാന സർവീസാണ് വിസ് എയർ.
വിവിധ യൂറോപ്യൻ രാജ്യങ്ങളിലേക്ക് 179 ദിർഹമിന് യാത്ര ചെയ്യാൻ അവസരമൊരുക്കുന്ന വിസ് എയർ സൗദിയിലേക്കും പറക്കുന്നതോടെ പ്രവാസികൾക്ക് ഏറെ ഉപകാരപ്രദമാകും. കുറഞ്ഞ ചിലവിൽ മദീന കാണാനും മക്കയിലെത്തി ഉംറ നിർവഹിക്കാനും ഈ വിമാനം ഉപകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.