ഷാർജ: നവീകരണം പൂർത്തിയാക്കി ഷാർജയുടെ നാഴികക്കല്ലായ പറക്കുംതളിക ഷാർജ ആർട്ട് ഫൗണ്ടേഷൻ തുറന്നു. കലാകാരന്മാരായ ലിൻഡ്സെ സിയേഴ്സും കീത്ത് സാർജൻറും ഒരുക്കിയ പ്രദർശനത്തോടെയായിരുന്നു പറക്കും തളികയുടെ രണ്ടാം വരവ്. കലകളും പുസ്തകങ്ങളും നറുപുഞ്ചിരി തൂവുന്ന തളിക ആസ്വദിക്കാൻ നിരവധി പേരെത്തിയതായി ഡയറക്ടർ ശൈഖ നവാർ അൽ ഖാസിമി പറഞ്ഞു.
കൊളോണിയലിസത്തിെൻറ ചരിത്രത്തെക്കുറിച്ചും അതുമായി കലാകാരെൻറ ബന്ധത്തെക്കുറിച്ചും സംസാരിക്കുന്ന 'മൂന്നിനേക്കാൾ കുറവ്'ഏറെ പുതുമകൾ നിറഞ്ഞതാണ്. വായനശാല, കഫെ, ശിൽപശാല, തിയറ്റർ, ഭൂഗർഭ വേദി തുടങ്ങി ഏറെ പുതുമകളാണ് ഇതിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.