ദുബൈ: യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻ ആഹ്വാനം ചെയ്ത ദാനവർഷത്തിൽ ഭക്ഷണം പാഴാവുന്നത് തടയാനും വിശന്നു വലയുന്ന അവസ്ഥ ഇല്ലാതാക്കാനും ലക്ഷ്യമിട്ട് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിെൻറ നിർദേശാനുസരണം ആരംഭിച്ച യു.എ.ഇ ഭക്ഷ്യബാങ്ക് റമദാനിൽ വിവിധ സന്നദ്ധ സംഘങ്ങളുമായി കൈകോർത്ത് കൂടുതൽ മേഖലകളിൽ ഭക്ഷണമെത്തിക്കും. ആരംഭിച്ചതു മുതൽ 2160 ടൺ ഭക്ഷണം ആവശ്യക്കാരിലെത്തിച്ച ബാങ്ക് കമ്യൂണിറ്റി ഡവലപ്മെൻറ് അതോറിറ്റി (സി.ഡി.എ), കാറീം ടാക്സി, സാബിൽ പാലസ്, സായിഅ, അൽ ഇസ്ലാമി, ഫർസാന വെജിറ്റബിൾസ്, ലുലു ഹൈപ്പർമാർക്കറ്റ്, അൽമറായി, ആലിയ, വെസ്റ്റ്സോൺ, കൈസേർസ് തുടങ്ങിയ സംഘങ്ങളുടെയും സ്ഥാപനങ്ങളുടെയും പങ്കാളിത്തമാണ് രൂപപ്പെടുത്തിയത്.
തൊഴിലാളികൾക്ക് 500 ഭക്ഷണപ്പൊതികൾ സി.ഡി.എ മുഖേന എത്തിച്ചു നൽകും. തറാവീഹ് നമസ്കാര ശേഷം ഇടയത്താഴ ഭക്ഷണം 700 പേർക്ക് നൽകും. വീടുകളിൽ ഭക്ഷണം ബാക്കി വരുന്ന പക്ഷം കാറീം ടാക്സി വഴി ശേഖരിച്ച് ദുബൈയിലെ 80 പള്ളികളിൽ സ്ഥാപിച്ചിരിക്കുന്ന ഫുഡ്ബാങ്ക് ഫ്രിഡ്ജുകളിൽ സൂക്ഷിച്ച് വിതരണം ചെയ്യും. സാബിൽ പാലസിൽ നിന്ന് 1500 ലഘുഭക്ഷണ പൊതികളും 500 ഇഫ്താർ ഭക്ഷണവും 700 സുഹൂറും ആർ.ടി.എ മുഖേന എത്തിക്കും. 2000 തൊഴിലാളികൾക്ക് ഭക്ഷണം നൽകാനുള്ള പദ്ധതിയിൽ കൂടുതൽ സ്ഥാപനങ്ങൾ വൈകാതെ ഒരുമിച്ച് ചേരും. ബാങ്ക് ചെയർപേഴ്സൻ ശൈഖ ഹിന്ദ് ബിൻത് ജുമാ അൽ മക്തൂമിെൻറ അധ്യക്ഷതയിൽ ചേർന്ന യോഗ ശേഷംബാങ്ക് ബോർഡ് വൈസ് ചെയർമാനും ദുബൈ നഗരസഭ ഡയറക്ടർ ജനറലുമായ ദാവൂദ് അൽ ഹജിറി അറിയിച്ചതാണിക്കാര്യം. ദുബൈക്ക് പുറത്തേക്ക് മറ്റ് എമിറേറ്റുകളിലേക്കും പ്രവർത്തനം വ്യാപിപ്പിച്ചിട്ടുണ്ട്. അജ്മാനിൽ ശൈഖ് ഹുമൈദ് ബിൻ റാശിദ് അൽ നുെഎമി ചാരിറ്റി ഫൗണ്ടേഷൻ, അജ്മാൻ മുനിസിപ്പാലിറ്റി, റാസൽഖൈമ മുനിസിപ്പാലിറ്റി എന്നിവയുമായാണ് പങ്കാളിത്തം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.