ദുബൈ: 'ഗൾഫ് മാധ്യമം' ദുബൈ മുനിസിപ്പാലിറ്റിയുടെ പിന്തുണയോടെ സംഘടിപ്പിക്കുന്ന 'കുക്ക്, കേറ്റർ, കൺസ്യൂം സേഫ്ലി' കാമ്പയിനിെൻറ ഭാഗമായി ഭക്ഷ്യസുരക്ഷ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.
തിരഞ്ഞെടുത്ത റസ്റ്റാറൻറ് ജീവനക്കാരെ പങ്കെടുപ്പിച്ചാണ് ഭക്ഷ്യസുരക്ഷക്ക് സ്വീകരിക്കേണ്ട മുൻകരുതലുകളും സുരക്ഷാമാനദണ്ഡങ്ങളും വിശദീകരിക്കുന്ന ക്ലാസ് ഒരുക്കിയത്. ദുബൈ വിന്നീസ് റസ്റ്റാറൻറിൽ നടന്ന ചടങ്ങിൽ 50ഓളം റസ്റ്റാറൻറ് പ്രതിനിധികൾ പങ്കെടുത്തു.
ബോധവത്കരണ ക്ലാസുകൾക്ക് ദുബൈ മുനിസിപ്പാലിറ്റി സീനിയർ ഫുഡ് ഹെൽത്ത് ഇൻസ്പെക്ഷൻ ഓഫിസർ റഹീഫ് ഹനീഫ, സീനിയർ ഫുഡ് ട്രേഡ് ഹൈജീൻ ഓഫിസർ ഷാഫി അഷ്റഫ്, സീനിയർ ഫുഡ് ഹെൽത്ത് ഇൻസ്പെക്ടർ ഓഫിസർ തച്ച്റപറമ്പത്ത് റഹീം എന്നിവർ നേതൃത്വം നൽകി.
അടിസ്ഥാന ഭക്ഷ്യസുരക്ഷ സംബന്ധിച്ച പാഠങ്ങളാണ് ക്ലാസിൽ പ്രാധാനമായും നൽകിയത്. റസ്റ്റാറൻറുകൾ തുറക്കാൻ ആവശ്യമായ നിയമങ്ങൾ, ഭക്ഷ്യസുരക്ഷ പാലിക്കേണ്ടതിെൻറ അനിവാര്യത തുടങ്ങി വിവിധ വിഷയങ്ങൾ പരിശീലനത്തിൽ ഉൾപ്പെട്ടിരുന്നു. ക്ലാസിന് ശേഷം പങ്കെടുത്തവരുടെ സംശയങ്ങൾക്ക് മറുപടിനൽകി. ഫുഡ്വാച്ച് വിഡിയോ ആപ് ഉപയോഗിക്കാനും ഭക്ഷ്യസുരക്ഷാപാഠങ്ങൾ മനസ്സിലാക്കാനും പരിശീലകർ നിർദേശിച്ചു.
ഭക്ഷ്യസുരക്ഷ യോജിച്ച ഉത്തരവാദിത്തമാണ് എന്നതിെൻറ അടിസ്ഥാനത്തിൽ ജൂലൈ മുതൽ ഡിസംബർ വരെ നീണ്ടുനിൽക്കുന്ന, 'ഗൾഫ് മാധ്യമം' ദുബൈ മുനിസിപ്പാലിറ്റിയുടെ പിന്തുണയോടെ ആരംഭിച്ച കാമ്പയിനിെൻറ ഭാഗമായായിരുന്നു ബോധവത്കരണം.
വിവിധ പ്ലാറ്റ്ഫോമുകളിലൂടെ നടന്നുകൊണ്ടിരിക്കുന്ന കാമ്പയിനിെൻറ തുടർച്ചയായാണ് ക്ലാസ് ഒരുക്കിയത്. മലയാളത്തിന് പുറമെ, ഇംഗ്ലീഷ്, അറബിക്, ഉർദു ഭാഷകളിലുള്ളവരെയും ലക്ഷ്യമിട്ട് നടത്തുന്ന കാമ്പയിനിൽ ഇതിനകം വെബ്സൈറ്റിലും 'ഗൾഫ് മാധ്യമം' പത്രത്തിലുമായി ബോധവത്കരണ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കാമ്പയിൻ നൂട്രിഡോർ അബീവിയ, ഹോട്പാക്ക്, ജലീൽ കാഷ് ആൻഡ് കാരി, കെമക്സ് ഹൈജീൻ കൺസപ്റ്റ്സ്, ഈസ്റ്റേൺ എന്നീ ഭേക്ഷ്യാൽപാദക- വിതരണ -ശുചീകരണരംഗത്തെ പ്രമുഖ കമ്പനികളുടെ സഹകരണത്തോടെയാണ് നടപ്പിലാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.