ദുബൈ: കോവിഡ്-19നെ തുടർന്നുണ്ടായ പ്രയാസവേളയിൽ ബുദ്ധിമുട്ടുന്നവർക്ക് ആശ്വാസമേക ാൻ യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തും പ്രഖ്യാപിച്ച ഒരു കോടി ഭക്ഷണപ്പൊതി പദ്ധതിയിൽ വലിയ പങ്കുവഹ ിക്കാനൊരുങ്ങി യു.എ.ഇയിലെ മുൻനിര ഇൻവെസ്റ്റ്മെൻറ് ഗ്രൂപ്പായ ജലീൽ ഹോൾഡിങ്സ്. രാജ്യം കണ്ട ഏറ്റവും വലിയ ഭക്ഷണ വിതരണ-ജീവകാരുണ്യ യജ്ഞത്തിൽ ലക്ഷം പേർക്കുള്ള ഭക്ഷണമാണ് ജലീൽ ഹോൾഡിങ്സ് ഒരുക്കുക. കുറഞ്ഞ വരുമാനക്കാരായ വ്യക്തികൾക്കും കുടുംബങ്ങൾക്കും റമദാൻ മാസത്തിൽ ഭക്ഷണമെത്തിക്കുന്നതിനുള്ള സമഗ്ര പദ്ധതിയാണ് ശൈഖ് മുഹമ്മദ് ആഹ്വാനം ചെയ്തത്.
ഇത്തരമൊരു ധന്യവും മാനുഷികവുമായ പദ്ധതിയിൽ പങ്കാളിത്തം വഹിക്കാൻ കഴിഞ്ഞത് അഭിമാനകരവും സന്തോഷകരവുമാണെന്ന് ജലീൽ ഹോൾഡിങ്സ് സ്ഥാപകനും ചെയർമാനുമായ എം.വി. കുഞ്ഞുമുഹമ്മദ് ഹാജി അഭിപ്രായപ്പെട്ടു. രാജ്യത്തെ പൗരൻമാർക്കും താമസക്കാർക്കും എക്കാലവും ഏറ്റവും മികവുറ്റ സൗകര്യങ്ങൾ ഒരുക്കിവരുന്ന യു.എ.ഇ സർക്കാർ ഇൗ പരീക്ഷണഘട്ടത്തിലും ജനങ്ങളുടെ ക്ഷേമത്തിന് എത്രമാത്രം പ്രാധാന്യം കൽപിക്കുന്നു എന്നതിെൻറ മികച്ച ഉദാഹരണമാണ് ഇൗ പദ്ധതി. ലക്ഷക്കണക്കിന് മനുഷ്യരുടെ വിശപ്പകറ്റി ആശ്വാസമേകുന്നു എന്നതു മാത്രമല്ല തലമുറകൾക്ക് പ്രചോദനം പകരുന്ന ജീവകാരുണ്യ മുന്നേറ്റം കൂടിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സാമൂഹിക പ്രതിബന്ധതയുള്ള വ്യവസായ ഗ്രൂപ് എന്ന നിലയിൽ ജലീൽ ഹോൾഡിങ്സ് ഇതൊരു സന്തോഷകരമായ ഉത്തരവാദിത്തമായാണ് കരുതുന്നത്.
വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവ പങ്കുവഹിക്കുന്ന ജലീൽ ഹോൾഡിങ്സ് മുൻവർഷങ്ങളിൽ ലേബർ ക്യാമ്പുകളിൽ താമസിക്കുന്നവരും താഴ്ന്ന വരുമാനക്കാരുമായ നിരവധി പേർക്ക് നക്ഷത്ര ഹോട്ടലിൽ ഇഫ്താർ വിരുന്ന് ഒരുക്കിയിരുന്നു. ശൈഖ ഹിന്ദ് ബിൻത് മക്തൂം ബിൻ ജുമാ അൽ മക്തും മേൽനോട്ടം വഹിക്കുന്ന പദ്ധതിയിൽ പങ്കാളിത്തം വഹിക്കാൻ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും അവസരമുണ്ട്. www.10millionmeals.ae എന്ന സൈറ്റ് മുഖേന ഒാൺലൈനിൽ സംഭാവനകൾ നൽകാം.
ദുബൈ ഇസ്ലാമിക് ബാങ്കിലെ അക്കൗണ്ട് നമ്പർ വെബ്സൈറ്റിൽ ലഭ്യമാണ്. ഇത്തിസലാത്ത്, ഡു ഫോൺ നമ്പറുകളിൽനിന്ന് 1034 എന്ന നമ്പറിലേക്ക് meal എന്ന് എസ്.എം.എസ് അയച്ചാൽ ഒരു ആഹാരത്തിനുള്ള വിഹിതമായ എട്ടു ദിർഹം സംഭാവന നൽകാൻ കഴിയും. 5 ഭക്ഷണപ്പൊതികൾക്കുള്ള തുക നൽകാൻ ആഗ്രഹിക്കുന്നവർക്ക് 1035, 10 ഭക്ഷണം നൽകാൻ 1036, 20 ഭക്ഷണം നൽകാൻ 1037. 50 ഭക്ഷണപ്പൊതി നൽകാൻ 1038 എന്നീ നമ്പറുകളിലേക്ക് സന്ദേശം അയക്കാം. ഒരു പൊതിക്ക് എട്ട് ദിർഹം എന്ന നിരക്കിൽ നിങ്ങളുടെ ഫോൺ ബാലൻസിൽനിന്ന് അല്ലെങ്കിൽ ഫോൺ ബില്ലിൽനിന്ന് തുക ഇൗടാക്കും. ഇതിനു പുറമെ ഭക്ഷണപ്പൊതികളും സാമഗ്രികളും നൽകാൻ ആഗ്രഹിക്കുന്നവർക്ക് 8004006 എന്ന ടോൾഫ്രീ നമ്പറിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.