ദുബൈ: യു.എ.ഇ ഫുഡ് ബാങ്കിലേക്ക് സംഭാവന വർധിപ്പിക്കാൻ ഫുഡ് ബാങ്കും ദുബൈ മതകാര്യ വകുപ്പും കരാർ ഒപ്പിട്ടു. ഫുഡ്ബാങ്കിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സംഭാവന നൽകുന്ന വ്യക്തികൾക്കും സംഘടനകൾക്കും വഖഫ് അംഗീകാരം നൽകാനും തീരുമാനമായി. കരാർ പ്രകാരം ഫുഡ് ബാങ്കിന് നൽകുന്ന സംഭാവനകൾ വഖഫായി കണക്കാക്കുമെന്ന് അധികൃതർ അറിയിച്ചു.
ഫുഡ് ബാങ്ക് വൈസ് ചെയർമാൻ ദാവൂദ് അൽ ഹജ് രി, മതകാര്യ വകുപ്പ് സെക്രട്ടറി ജനറൽ അലി മുഹമ്മദ് അൽ മുതവ്വ എന്നിവർ കരാറിൽ ഒപ്പുവെച്ചു. മിച്ചം വരുന്ന ഭക്ഷണം ശേഖരിച്ച് ആവശ്യക്കാരിലേക്കെത്തിക്കാൻ ലക്ഷ്യമിട്ട് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റിവിന്റെ ഭാഗമായി ആരംഭിച്ച പദ്ധതിയാണ് ഫുഡ് ബാങ്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.