അബൂദബി: യാസ് ഐലന്‍ഡിലെ നിര്‍മാണകേന്ദ്രത്തില്‍ വന്‍ അഗ്നിബാധ. വെള്ളിയാഴ്ച ഉച്ചക്ക് ശേഷമായിരുന്നു സംഭവം.
അബൂദബി പൊലീസും അബൂദബി സിവില്‍ ഡിഫന്‍സ് അതോറിറ്റിയും ഉടന്‍ സ്ഥലത്തെത്തി തീയണച്ചു. യാസ് വാട്ടര്വേള്ഡിനോട് ചേര്‍ന്നുള്ള നിര്‍മാണ കേന്ദ്രത്തിലായിരുന്നു തീപിടിത്തമുണ്ടായതെന്ന് സിവില്‍ ഡിഫന്‍സ് അതോറിറ്റി സമൂഹമാധ്യമത്തില്‍ കുറിച്ചു.
ആളപായമോ പരിക്കുകളോ ഒന്നുമില്ലെന്നും വൈകീട്ട് 4.20ഓടെ തീ നിയന്ത്രണവിധേയമാക്കിയെന്നും അതോറിറ്റി വ്യക്തമാക്കി. അതേസമയം, തീപിടിത്ത കാരണം വ്യക്തമല്ല. പെരുന്നാള്‍ അവധിയോടനുബന്ധിച്ച് യാസ് ഐലന്‍ഡില്‍ ഒട്ടേറെ പരിപാടികളാണ് നടക്കാനുള്ളത്. തീപിടിത്തമുണ്ടായത് പെരുന്നാള്‍ ആഘോഷ പരിപാടികളുമായി ബന്ധപ്പെട്ട കേന്ദ്രത്തിലേതെങ്കിലുമാണോയെന്ന കാര്യത്തിലും വ്യക്തതയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.