മനാമ: ബഹ്റൈനിലെ യു.എസ് അംബാസഡർ സ്റ്റീഫൻ ക്രീഗ് ബോണ്ടിയെ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാശിദ് അൽ സയാനി സ്വീകരിച്ചു. ബഹ്റൈനും യു.എസും തമ്മിൽ നിലനിൽക്കുന്ന ബന്ധവും വിവിധ മേഖലകളിലുള്ള സഹകരണവും മെച്ചപ്പെട്ട നിലയിലാണെന്ന് വിലയിരുത്തുകയും കൂടുതൽ മേഖലകളിൽ സഹകരിക്കുന്നതിനുള്ള സാധ്യതകൾ ആരായുകയും ചെയ്തു.
മേഖലയിലെ വിവിധ വിഷയങ്ങളും അതിൽ സ്വീകരിച്ചു കൊണ്ടിരിക്കുന്ന നയനിലപാടുകളും ചർച്ചയായി. മേഖലയിലെ പ്രതിസന്ധിക്ക് എത്രയും പെട്ടെന്ന് അയവുണ്ടാകുമെന്ന പ്രതീക്ഷയും ഇരുവരും പങ്കുവെച്ചു.
വിദേശകാര്യ മന്ത്രി സിംഗപ്പൂർ കോൺസൽ ജനറലിനെ സ്വീകരിച്ചു
മനാമ: വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാശിദ് അൽ സയാനി ബഹ്റൈനിലെ സിംഗപ്പൂർ കോൺസൽ ജനറൽ താൻ ശീൻ ഹോയിനെ സ്വീകരിച്ചു. ഇരുരാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന ബന്ധവും വിവിധ മേഖലകളിലെ സഹകരണവും മികവ് പുലർത്തുന്നതായി വിലയിരുത്തുകയും സഹകരണം വ്യാപിപ്പിക്കുന്നതിനുള്ള ആശയങ്ങൾ പങ്കുവെക്കുകയും ചെയ്തു.
വാണിജ്യ-സാമ്പത്തിക-നിക്ഷേപ മേഖലകളിൽ കൂടുതൽ സഹകരണം സാധ്യമാക്കാൻ സാധിക്കുമെന്ന് ഇരുപേരും പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.