പൊലീസ് ഓഫിസർ ചമഞ്ഞ് പണം തട്ടിപ്പ്; നാലുപേർ അറസ്റ്റിൽ

ദുബൈ: പൊലീസ് ഓഫിസർ ചമഞ്ഞ് പണം തട്ടിയ കേസിൽ നാലുപേരെ ദുബൈ പൊലീസ് അറസ്റ്റ് ചെയ്തു. 4.89 ലക്ഷം സൗദി റിയാലാണ് (ഏകദേശം ഒരു കോടി രൂപ)സംഘം തട്ടിയത്. ഇരയെ തന്ത്രപൂർവം പണവുമായി വിളിച്ചുവരുത്തിയ ശേഷമായിരുന്നു തട്ടിപ്പ്. തങ്ങൾ പൊലീസുകാരാണെന്നും അനധികൃത പണമാണ് താങ്കളുടെ കൈയിലുള്ളതെന്നും അത് കൈമാറണമെന്നും ആവശ്യപ്പെട്ടാണ് തട്ടിപ്പ്. പണം വീതംവെച്ചെടുത്തതായി പ്രതികൾ കോടതിയിൽ വ്യക്തമാക്കി. നാല് പ്രതികൾക്കും രണ്ടുവർഷം തടവുശിക്ഷ വിധിച്ചു. അഞ്ചാം പ്രതിയെ വെറുതെ വിട്ടു.

Tags:    
News Summary - Fraud of money by pretending to be a police officer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.