ദുബൈ: ഇഫ്താർ^സുഹൂർ മജ്ലിസുകൾ, രാത്രി മാർക്കറ്റുകൾ, സുബ്ഹി വരെ നീളുന്ന മേളകൾ, ശീഷാ കഫേകൾ എന്നിങ്ങനെ റമദാനിലെ രാത്രികൾ ആനന്ദകരമാക്കാൻ ഒേട്ടറെ മാർഗങ്ങളുണ്ട് ദുബൈയിൽ. പക്ഷെ തങ്ങൾക്കു ലഭിച്ച സന്തോഷവും സൗഭാഗ്യവും അവ ലഭിക്കാതെ പോയ സഹജീവികൾക്കു കൂടി കൈമാറുന്നതിൽ റമദാെൻറ ആനന്ദം കണ്ടെത്തുകയാണ് ഒരു കൂട്ടം ചെറുപ്പക്കാർ.
തങ്ങളുടെ വാഹനങ്ങളിൽ വെള്ളക്കുപ്പികളും ജ്യൂസും പഴങ്ങളും സംഭരിച്ച് ദുബൈയുടെയും അബൂദബിയുടെയും വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന ഫുഡ് ഷെയറിംഗ് ഫ്രിഡ്ജുകളിൽ നിറക്കുകയാണ് ഇവരുടെ രീതി. തൊഴിലാളികൾക്കും കയ്യിൽ പണമോ ഭക്ഷണത്തിന് നിവൃത്തിയോ ഇല്ലാത്തവർക്കും പ്രയോജയനപ്പെടുത്താനാണ് ഇൗ ഫ്രിഡ്ജുകൾ.
യു.എ.ഇയിലെ ഭക്ഷണസ്നേഹികൾക്ക് സുപരിചിതമായ ‘ടേസ്റ്റി ലൈഫ്’ ഫേസ്ബുക്ക് കൂട്ടായ്മയുടെ തുടക്കക്കാരായ ഗ്രിഗറി ജേക്കബ്, ഹിഷാം അബ്ബാസ്, മൊയ്ദീൻ മുസീം, റെഹിൻ ഖാദർ, റിബാസ് പി.എം. എന്നിവരാണ് പങ്കുവെപ്പിലൂടെ ജീവിതത്തിെൻറ രുചി നുകരുന്നത്. നോമ്പു തുറ കഴിഞ്ഞാലുടൻ സംഘം ഫ്രിഡ്ജ് നിറപ്പ് യാത്രക്ക് തയ്യാറാവും. ഫേസ്ബുക്ക് വഴി പ്രവർത്തനം ഏകോപിപ്പിക്കുന്ന റമദാൻ ഷെയറിംഗ് ഫ്രിഡ്ജസ് എന്ന ഗ്രൂപ്പിൽ ചേർത്തിരിക്കുന്ന മാപ്പ് നോക്കിയാണ് ഇവർ നീങ്ങുക. സഞ്ചരിക്കുന്ന വഴികളിലെ ഷെയറിംഗ് ഫ്രിഡ്ജുകൾക്കരികിൽ വാഹനം നിർത്തും. നിറച്ചുവെച്ച ഭക്ഷണമെല്ലാം തീർന്നുപോയതിനാൽ സുഹൂർ തേടി വരുന്ന തൊഴിലാളികളെ നിരാശരായി മടക്കേണ്ടി വരുമോ എന്നോർത്ത് ഫ്രിഡ്ജ് മാനേജർമാർ വിഷമിച്ച് നിൽക്കുേമ്പാഴാണ് ഇൗ സന്തോഷ വാഹനം അരികിലെത്തുക. ഫ്രിഡ്ജുകൾ നിറച്ച്, ഭക്ഷണത്തിന് വന്നവരോട് റമദാൻ കരീം പറഞ്ഞ് നന്ദി വാക്കിനു പോലും കാത്തു നിൽക്കാതെ ഇവർ അടുത്ത കേന്ദ്രം തേടി പോകും. തങ്ങളെപ്പോലെ ഭക്ഷണവുമായി എത്തുന്ന പല രാജ്യക്കാരായ സുമനസുകളുമായി സൗഹൃദം പങ്കുവെക്കാനും ഇതിനിടെ സമയം കണ്ടെത്തും. ഫ്രിഡ്ജുകളിൽ ഭക്ഷണം തീർന്നെന്നറിയിച്ച് ദുബൈയുടെ പല കോണുകളിൽ നിന്ന് സന്ദേശമെത്തുന്നതോടെ സംഘം പല വഴിക്കായി തിരിഞ്ഞ് സേവനം തുടരും. നഗരത്തിെൻറ വിദൂര മേഖലകളിലാണ് ആവശ്യമെങ്കിൽ അതാതു പ്രദേശങ്ങളിലെ സുഹൃത്തുക്കളുമായി ബന്ധപ്പെട്ട് പരിഹാരമുണ്ടാക്കും.ഏതാനും നേരം കൊണ്ട് ഫ്രിഡ്ജുകളും നൂറുകണക്കിന് മനസുകളും നിറയും. എല്ലാവർക്കും ഭക്ഷണം ലഭിച്ചെന്ന് ഉറപ്പാക്കി തിരിച്ച് വീടുകളിലെത്തുേമ്പാഴേക്കും സുബ്ഹി ബാങ്ക് വിളിക്കാറായിട്ടുണ്ടാവും.
കാലിയായ സംഭരണ കേന്ദ്രങ്ങളും ഫ്രിഡ്ജുകളും അറബിക്കഥകളിലെന്ന പോലെ ഞൊടിയിടകൊണ്ട് നിറച്ചു പോകുന്ന സംഘത്തിെൻറ പ്രവർത്തനത്തെ പ്രകീർത്തിച്ച് നിരവധി സന്ദേശങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.ഭക്ഷണ സാധനങ്ങൾക്കാവശ്യമായ തുക സംഘാംഗങ്ങൾ വിഹിതമിട്ട് സ്വരൂപിക്കാം എന്ന ഉദ്ദേശത്തോടെയാണ് ഇവർ ദൗത്യം ആരംഭിച്ചത്. എന്നാൽ വെള്ളക്കമ്പനികളുൾപ്പെടെ നിരവധി സ്ഥാപനങ്ങൾ സഹായവുമായി മുന്നോട്ടു വന്നതോടെ ജോലി എളുപ്പമായി. മാർക്കറ്റുകളിലും ഭക്ഷണശാലകളിലും ഫ്രിഡ്ജിലേക്കുള്ള സാമഗ്രികൾ വാങ്ങാൻ ചെല്ലുേമ്പാൾ ടേസ്റ്റി ലൈഫിെൻറ വിലാസവും ഗുണം ചെയ്തു. പരമാവധി വിലക്കിഴിവിൽ ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്ത് വ്യാപാരികളും ഇവർക്ക് പിന്തുണ നൽകി. സൂപ്പർ മാർക്കറ്റുകളിലെ പ്രിൻറഡ് വിലയിൽ മാത്രം സാധനങ്ങൾ വാങ്ങി ശീലിച്ച ഫ്രിഡ്ജ് നടത്തിപ്പുകാർക്ക് കുറഞ്ഞ വിലയിൽ ഭക്ഷ്യവസ്തുക്കൾ ലഭിക്കുന്ന സ്ഥാപനങ്ങളും മാർക്കറ്റുകളുമായി ബന്ധിപ്പിക്കാനും ഇവർക്കു കഴിയുന്നു. ദുബൈയിൽ നിരവധി റമദാൻ പിന്നിെട്ടങ്കിലും ഇത്ര മാത്രം സംതൃപ്തി ലഭിച്ച ഒരു നോമ്പുകാലം ഒാർമയിലില്ലെന്ന് മുഖ്യ സംഘാടകരിലൊരാളായ ഹിഷാം അബ്ബാസ് പറയുന്നു.
പണത്തിനും വിഭവങ്ങൾക്കുമൊപ്പം മറ്റുള്ളവരുടെ സന്തോഷത്തിനു വേണ്ടി അൽപം സമയം കൂടി നീക്കി വെക്കാൻ കഴിയുേമ്പാഴാണ് നമുക്ക് ലഭിച്ച സൗഭാഗ്യങ്ങളുടെ വലിപ്പം ബോധ്യമാവുന്നതെന്ന് ഇവർ നമ്മെ ഒാർമപ്പെടുത്തുകയും ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.