അബൂദബി: നീലേശ്വരം തര്‍ബിയത്തുല്‍ ഇസ്ലാം സഭ യു.എ.ഇ കമ്മിറ്റി 'മഹല്നിലാവ് 2021' സൗഹൃദസംഗമം സംഘടിപ്പിച്ചു. ദുബൈ സബീല്‍ പാര്‍ക്കില്‍ സംഘടിപ്പിച്ച പരിപാടിയില്‍ നീലേശ്വരം ജമാഅത്ത് പരിധിയിലെ നിരവധി കുടുംബങ്ങള്‍ പങ്കെടുത്തു.
കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടെയുള്ളവര്‍ വിവിധ കലാകായിക പരിപാടികള്‍ അവതരിപ്പിച്ചു.
സമ്മാനങ്ങള്‍ കമ്മിറ്റി ഭാരവാഹികള്‍ വിതരണം ചെയ്തു. നീലേശ്വരം ജമാഅത്ത് മുന്‍ ജന. സെക്രട്ടറി ടി. മൊയ്തു ഹാജിയെ ആദരിച്ചു. പി. റഫീഖ്, മുനീര്‍, അന്‍വര്‍ സാദത്ത്, മുഹമ്മദ് ഷഹീര്‍ എന്നിവര്‍ കോഒാഡിനേറ്റര്മാരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.