ദുബൈ: ഗാന്ധിജിയുടെ 150ാം ജൻമവാർഷികത്തോടനുബന്ധിച്ച് പ്രത്യേക ആദര പരിപാടികൾ സംഘടിപ്പിക്കാൻ ഇന്ത്യ-യു.എ.ഇ സർക്കാറുകൾ ഒരുക്കങ്ങൾ തുടരവെ ഇന്ത്യൻ മാനേജ്മെൻറിനു കീഴിൽ പ്രവർത്തിക്കുന്ന മദ്യശാല തങ്ങളുടെ ചുമരിൽ ഗാന്ധിയുടെ ചിത്രം വരച്ച് അപമാനിക്കുന്നു. ബർദുബൈയിലെ മദ്യശാലയാണ് ചുമരിൽ ‘മോഡേൺ ബാപ്പു’ എന്ന ചിത്രം പതിപ്പിച്ചത്.
മദ്യപാനികൾ ഗ്ലാസുകളും കുപ്പികളുമായി ചിത്രത്തിനരികിൽ പോസ് ചെയ്ത് എടുത്ത ഫോേട്ടാകൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്. ഇന്ത്യൻ പ്രവാസികൾ പ്രതിഷേധമുയർത്തിയതോടെ ദുബൈ ഇന്ത്യൻ കോൺസുലേറ്റ് വിഷയത്തിൽ ഇടപെട്ടു. ഒട്ടനവധി പേർ പരാതി ഉന്നയിച്ച അവസ്ഥയിൽ അടിയന്തിരമായി ചിത്രം ഒഴിവാക്കണമെന്ന് സ്ഥാപനത്തോട് അഭ്യർഥിച്ചതായി കോൺസുൽ ജനറൽ വിപുൽ അറിയിച്ചു. പ്രശ്നം ഇവിടുത്തെ ഭരണകൂടത്തിെൻറ ശ്രദ്ധയിൽ പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാല്‍, ഇത് ഗാന്ധിജിയെ ഉദ്ദേശിച്ചല്ലെന്നും കലാരൂപം മാത്രമാണെന്നുമാണ് മാനേജ്മെൻറിെൻറ വിശദീകരണം. ഉപഭോക്താക്കൾ ചിത്രത്തെക്കുറിച്ച് നല്ല അഭിപ്രായമാണ് പറഞ്ഞതെന്നും മാറ്റുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്നും മാനേജ്മെൻറ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.