ദുബൈ: അനധികൃത താമസക്കാർ ഇല്ലാത്ത ദുബൈ എന്ന ലക്ഷ്യം വെച്ച് ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ) 'ലംഘകരില്ലാത്ത മാതൃരാജ്യം'എന്ന കാമ്പയിന് തുടക്കമിട്ടു. വിസ നിയമങ്ങൾ ലംഘിക്കുന്നവരെ സംരക്ഷിക്കുകയോ അവരെ ജോലിക്ക് നിയമിക്കുകയോ ചെയ്യില്ലെന്ന് ഉറപ്പുവരുത്താനും പകരം അത്തരക്കാരെ ബന്ധപ്പെട്ട വകുപ്പിനെ അറിയിക്കാനും അത് വഴി താമസകാർക്ക് ജി.ഡി.ആർ.എഫ്.എയുടെ പ്രശംസാപത്രം നേടുന്നതിനുമുള്ള അവസരം നൽകുന്നതിനും കാമ്പയിൻ വഴിയൊരുക്കുന്നു. മറ്റുള്ളവരുടെ സ്പോൺസർഷിപ്പ് അല്ലെങ്കിൽ നിയമവിരുദ്ധമായി രാജ്യത്ത് താമസിക്കുന്നവരെ ഒരു കാരണവശാലും ജോലിക്ക് നിയമിക്കരുതെന്ന് സമൂഹത്തെ ബോധവൽക്കരിക്കാനാണ് ഇത്തരത്തിലുള്ള ഉദ്യമം കൊണ്ട് ലക്ഷ്യവെക്കുന്നതെന്ന് ജി.ഡി.ആർ.എഫ്.എ ദുബൈയുടെ വിദേശ ഫോളോഅപ്പ് സെക്ഷൻ മേധാവി ബ്രിഗേഡിയർ ജനറൽ ഖലഫ് അൽ ഗെയ്ത്ത് പറഞ്ഞു.
അനധികൃതമായി താമസിച്ചുവരുന്നവരെ പറ്റി വകുപ്പ് നടത്തിയ പഠന-റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് കാമ്പയിൻ. താമസക്കാർ ഒരിക്കലും ഇത്തരത്തിലുള്ള നിയമലംഘനങ്ങളുടെ ഭാഗമാകില്ലെന്ന് പ്രതിജ്ഞയെടുക്കാനും ഇതുമായി ബന്ധപ്പെട്ടുള്ള സർട്ടിഫിക്കറ്റ് നേടുവാനും ജി.ഡി.ആർ.എഫ്.എ ദുബൈയുടെ വെബ്സൈറ്റിൽ അവസരമുണ്ടായിരിക്കും. എല്ലാവർക്കും വരാനും ജോലിചെയ്യാനും താമസിക്കാനുമുള്ള ഒരു സ്വപ്ന ഭൂമികയായി യു.എ.ഇ മാറിയിരിക്കുന്നു. എന്നാൽ നിയമം തെറ്റിച്ചുള്ള താമസം സമൂഹത്തിന് ഏറെ ഭീഷണി സൃഷ്ടിക്കുന്നു. ഇത്തരത്തിലുള്ള ആളുകൾ ജി.ഡി.ആർ.എഫ്.എ-ദുബൈയെ സമീപിക്കണമെന്നും അല്ലെങ്കിൽ അമർ കാൾ സെൻററിൽ 8005111 ടോൾ ഫ്രീ നമ്പറിൽ വിളിച്ച് അവരുടെ നില മാറ്റുന്നതിന് ശരിയായ മാർഗനിർദേശം സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നിയമലംഘകരില്ലാത്ത ഒരു രാജ്യമാണ് ഞങ്ങളുടെ ലക്ഷ്യം. അസാധാരണ കാലഘട്ടത്തിൽ ആളുകളുടെ ജീവിതം സുഗമമാക്കുന്നതിൽ യു.എ.ഇ നടത്തിയത് മനുഷ്യത്വത്തിെൻറ മാതൃകാ നടപടിയാണെന്ന് അദ്ദേഹം പറഞ്ഞു. നിയമലംഘനം യു.എ.ഇയിലെ സമൂഹത്തെയും സമ്പദ്വ്യവസ്ഥയെയും പ്രതികൂലമായി ബാധിക്കുമെന്ന് ദുബൈ പൊലീസിലെ നുഴഞ്ഞുകയറ്റ വിരുദ്ധ വകുപ്പ് ഡയറക്ടർ കേണൽ അലി സാലെം അൽ ഷംസി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.