ദു​ബൈ ജി.​ഡി.​ആ​ർ.​എ​ഫ്.​എ​യു​ടെ ട്രാ​വ​ൽ ടൂ​റി​സം പ്ര​ദ​ർ​ശ​ന​ത്തി​ൽ​നി​ന്ന്

ജി.​ഡി.​ആ​ർ.​എ​ഫ്.​എ ട്രാ​വ​ൽ ടൂ​റി​സം പ്ര​ദ​ർ​ശ​നം സം​ഘ​ടി​പ്പി​ച്ചു

ദു​ബൈ: ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് റെ​സി​ഡ​ൻ​സി ആ​ൻ​ഡ് ഫോ​റി​നേ​ഴ്സ് അ​ഫ​യേ​ഴ്സ് (ജി.​ഡി.​ആ​ർ.​എ​ഫ്.​എ) നാ​ലാം വ​ർ​ഷ​വും ‘ഹാ​പ്പി​ന​സ് ട്രാ​വ​ൽ’ എ​ന്ന പേ​രി​ൽ ട്രാ​വ​ൽ ആ​ൻ​ഡ് ടൂ​റി​സം പ്ര​ദ​ർ​ശ​നം സം​ഘ​ടി​പ്പി​ച്ചു. ജീ​വ​ന​ക്കാ​ർ​ക്കും കു​ടും​ബ​ങ്ങ​ൾ​ക്കും വി​പു​ല​മാ​യ ടൂ​റി​സം, യാ​ത്ര സൗ​ക​ര്യ​ങ്ങ​ൾ, സേ​വ​ന​ങ്ങ​ൾ എ​ന്നി​വ ല​ഭ്യ​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്നു പ​രി​പാ​ടി. ഡ​യ​റ​ക്ട​റേ​റ്റ് ആ​സ്ഥാ​ന​ത്ത് ന​ട​ന്ന പ്ര​ദ​ർ​ശ​ന​ത്തി​ൽ വി​മാ​ന ക​മ്പ​നി​ക​ൾ, ഹോ​ട്ട​ലു​ക​ൾ, ട്രാ​വ​ൽ ഏ​ജ​ൻ​സി​ക​ൾ, വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ൾ എ​ന്നി​വ​യു​ടെ ഓ​ഫ​റു​ക​ൾ പ്ര​ദ​ർ​ശി​പ്പി​ച്ചു. പ്ര​ദ​ർ​ശ​ന​ത്തി​ൽ 62 സ്ഥാ​പ​ന​ങ്ങ​ൾ പ​ങ്കെ​ടു​ത്തു. എ​ട്ട്​ എ​യ​ർ​ലൈ​നു​ക​ൾ, എ​ട്ട്​ ട്രാ​വ​ൽ ആ​ൻ​ഡ്​ ടൂ​റി​സം ഓ​ഫി​സു​ക​ൾ, എ​ട്ട്​ ക്രൂ​യി​സ് ഷി​പ് ഓ​പ​റേ​റ്റ​ർ​മാ​ർ, 14 വി​നോ​ദ​സ​ഞ്ചാ​ര ദാ​താ​ക്ക​ൾ, 28 ഹോ​ട്ട​ൽ ഉ​ട​മ​ക​ൾ എ​ന്നി​വ ഇ​തി​ൽ ഉ​ൾ​പ്പെ​ടും.

ഉ​പ​ഭോ​ക്തൃ സം​തൃ​പ്തി​ക്കൊ​പ്പം ജീ​വ​ന​ക്കാ​രു​ടെ ക്ഷേ​മ​ത്തി​നും സ​ന്തോ​ഷ​ത്തി​നും പ്രാ​ധാ​ന്യം ന​ൽ​കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പ്ര​ദ​ർ​ശ​നം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ഇ​തു​വ​ഴി ജീ​വ​ന​ക്കാ​രു​ടെ ജീ​വി​ത നി​ല​വാ​രം ഉ​യ​ർ​ത്തു​ന്ന​തി​നും ജോ​ലി​യി​ൽ സ​ന്തോ​ഷം നേ​ടു​ന്ന​തി​നു​ള്ള ഉ​ദ്യ​മ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കാ​ൻ ജി.​ഡി.​ആ​ർ.​എ​ഫ്.​എ പ്ര​തി​ബ​ദ്ധ​മാ​ണെ​ന്ന് മേ​ധാ​വി ല​ഫ്റ്റ​ന​ന്‍റ്​ ജ​ന​റ​ൽ മു​ഹ​മ്മ​ദ് അ​ഹ​മ്മ​ദ് അ​ൽ മ​ർ​രി പ​റ​ഞ്ഞു.

Tags:    
News Summary - GDRFA Organized Travel Tourism Exhibition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.