ദുബൈ: സ്കോട്ട്ലൻഡിലെ ഗ്ലാസ്ഗോയിൽ നടന്ന ‘ഫിറ്റസ്റ്റ് ഇൻ ദി സിറ്റി’ ടർഫ് ഗെയിംസിൽ ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ) ഒന്നാം സ്ഥാനം നേടി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 900ലധികം അത്ലറ്റുകളെ പിന്തള്ളിയാണ് അഭിമാനകരമായ നേട്ടം ജി.ഡി.ആർ.എഫ്.എ സ്വന്തമാക്കിയത്.
പരിമിതമായ സമയത്തിനുള്ളിൽ തുടർച്ചയായ വ്യായാമങ്ങൾ പൂർത്തിയാക്കുന്ന ഈ മത്സരത്തിൽ, അസാധാരണമായ ശാരീരികക്ഷമതയും ഏകോപനവും പ്രകടിപ്പിച്ചാണ് ജി.ഡി.ആർ.എഫ്.എ ടീം തിളങ്ങിയത്.
ഒന്നാം സ്ഥാനം നേടിയ ടീം അംഗങ്ങളെ ജി.ഡി.ആർ.എഫ്.എ മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി അഭിനന്ദിച്ചു. ഒരു അന്താരാഷ്ട്ര വേദിയിൽ യു.എ.ഇയുടെ പേര് ഉയർത്തിയ ചാമ്പ്യന്മാർക്ക് ദുബൈ ഇന്റർനാഷനൽ എയർപോർട്ടിൽ ഉജ്ജ്വല സ്വീകരണം നൽകി.
ഈ വിജയം, ശാരീരികക്ഷമതയും ഫിറ്റ്നസിനോടുള്ള അർപ്പണബോധവും ഒരു അന്താരാഷ്ട്ര തലത്തിൽ പ്രകടിപ്പിക്കുന്നതിൽ ജി.ഡി.ആർ.എഫ്.എ മികവ് വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.