സ​മ​സ്ത കേ​ര​ള യു.​എ.​ഇ റേ​ഞ്ച് ജം​ഇ​യ്യ​തു​ൽ മു​അ​ല്ലി​മീ​ന്‍ വാ​ര്‍ഷി​ക മ​ഹാ​സ​മ്മേ​ള​ന​ത്തി​ൽ ജി​ഫ്രി മു​ത്തു​ക്കോ​യ ത​ങ്ങ​ളും സാദിഖലി ശി​ഹാ​ബ്​ ത​ങ്ങ​ളും സം​സാ​രി​ക്കു​ന്നു

വി​യോ​ജി​പ്പ്​ വാ​ർ​ത്ത​ക​ൾ​ക്കി​ട​യി​ൽ വേ​ദി പ​ങ്കി​ട്ട്​ ജി​ഫ്രി ത​ങ്ങ​ളും സാദിഖലി ത​ങ്ങ​ളും

ദു​ബൈ: മു​സ്​​ലിം ലീ​ഗ്​ സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ പാ​ണ​ക്കാ​ട്​ സാ​ദി​ഖ​ലി ശി​ഹാ​ബ്​ ത​ങ്ങ​ളു​മാ​യു​ള്ള വി​യോ​ജി​പ്പി​നെ തു​ട​ർ​ന്ന്​ സി.​ഐ.​സി​യി​ൽ​നി​ന്ന്​ സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​തു​ൽ ഉ​ല​മ പ്ര​സി​ഡ​ന്‍റ്​ ജി​ഫ്രി മു​ത്തു​ക്കോ​യ ത​ങ്ങ​ൾ രാ​ജി​വെ​ച്ചെ​ന്ന വാ​ർ​ത്ത​ക​ൾ​ക്കു​പി​ന്നാ​ലെ വേ​ദി പ​ങ്കി​ട്ട്​ നേ​താ​ക്ക​ൾ. ദു​ബൈ അ​ൽ ബ​റാ​ഹ വി​മ​ൻ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന സ​മ​സ്ത കേ​ര​ള യു.​എ.​ഇ റേ​ഞ്ച് ജം​ഇ​യ്യ​തു​ൽ മു​അ​ല്ലി​മീ​ന്‍ 30ാം വാ​ര്‍ഷി​ക മ​ഹാ​സ​മ്മേ​ള​ന​ത്തി​ലാ​ണ്​ ജി​ഫ്രി ത​ങ്ങ​ളും സാദിഖലി ശി​ഹാ​ബ്​ ത​ങ്ങ​ളും വേ​ദി​യി​ലെ​ത്തി​യ​ത്. പാ​ണ​ക്കാ​ട് കു​ടും​ബ​വു​മാ​യി ത​ര്‍ക്ക​മി​ല്ലെ​ന്ന് ജി​ഫ്രി ത​ങ്ങ​ള്‍ പ​റ​ഞ്ഞ​പ്പോ​ൾ പാ​ലും വെ​ള്ള​വും പോ​ലെ​യാ​ണ്​ ഞ​ങ്ങ​ളെ​ന്ന്​ സാ​ദി​ഖ​ലി ത​ങ്ങ​ളും വ്യ​ക്​​ത​മാ​ക്കി. സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ളും താ​നും ത​മ്മി​ല്‍ ഭി​ന്ന​ത​യു​ണ്ടെ​ന്ന് വ​രു​ത്തി​ത്തീ​ര്‍ക്കാ​ൻ ശ്ര​മം ന​ട​ക്കു​ന്നു​ണ്ടെ​ന്ന്​ ജി​ഫ്രി ത​ങ്ങ​ൾ പ​റ​ഞ്ഞു. അ​പ​വാ​ദ​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ച്​ ജ​ന​ങ്ങ​ള്‍ക്കി​ട​യി​ല്‍ ഭി​ന്നി​പ്പു​ണ്ടാ​ക്കി അ​ക​റ്റി നി​ര്‍ത്താ​നാ​ണ് ചി​ല​ർ ശ്ര​മി​ക്കു​ന്ന​ത്. പ്ര​ശ്‌​ന​ങ്ങ​ള്‍ ച​ര്‍ച്ച ചെ​യ്ത് പ​രി​ഹ​രി​ക്കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​ത്. സ​മ​സ്ത പ​റ​യു​ന്ന​ത് പോ​ലെ കേ​ട്ടി​ല്ലെ​ങ്കി​ല്‍ ത​ള്ളി​ക്ക​ള​യും. കേ​ര​ള​ത്തി​ല്‍ ഏ​തു​ത​ര​ത്തി​ലു​ള്ള വി​ദ്യാ​ഭ്യാ​സ​വു​മാ​യി ആ​ര്‍ക്കും പോ​കാം. അ​തി​ന് ഇ​ന്ത്യ​യി​ല്‍ സ്വാ​ത​ന്ത്ര്യ​മി​ല്ലാ​ത്ത സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും ജി​ഫ്രി ത​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കി.

സ​മ​സ്ത​യും പാ​ണ​ക്കാ​ട് കു​ടും​ബ​വും ത​മ്മി​ല്‍ പാ​ലും വെ​ള്ള​വും ചേ​ര്‍ത്ത പോ​ലെ​യാ​ണെ​ന്നും വേ​ര്‍തി​രി​ക്കാ​നാ​വി​ല്ലെ​ന്നും സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ പ​റ​ഞ്ഞു. ചി​ല സം​ഭ​വ വി​കാ​സ​ങ്ങ​ളൊ​ക്കെ ഉ​ണ്ടാ​വും. അ​തൊ​ക്കെ പ​രി​ഹ​രി​ക്കാ​വു​ന്ന​തേ​യു​ള്ളൂ. നേ​ര​ത്തേ​യും പ​രി​ഹ​രി​ച്ചി​ട്ടു​ണ്ടെ​ന്നും സാ​ദി​ഖ​ലി ത​ങ്ങ​ള്‍ കൂ​ട്ടി​ച്ചേ​ർ​ത്തു. സ്വാ​ഗ​ത സം​ഘം ചെ​യ​ർ​മാ​ൻ വി.​പി. പൂ​ക്കോ​യ ത​ങ്ങ​ൾ ബാ ​അ​ല​വി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ഫ്രി മു​ത്തു​ക്കോ​യ ത​ങ്ങ​ള്‍ ഉ​ദ്​​ഘാ​ട​ന പ്ര​ഭാ​ഷ​ണം ന​ട​ത്തി. സു​ന്നി യു​വ​ജ​ന സം​ഘം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്​ കൂ​ടി​യാ​യ സാദിഖലി ശി​ഹാ​ബ് ത​ങ്ങ​ൾ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി. 

Tags:    
News Summary - Geoffrey and Sadiqali share the stage amid disagreement news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.