അബൂദബി നാഷനൽ എക്സിബിഷൻ സെന്‍ററിൽ ആരംഭിച്ച ആഗോള മാധ്യമ സമ്മേളനത്തിന്‍റെ രണ്ടാമത്​ എഡിഷൻ യു.എ.ഇ സഹിഷ്ണുത, സഹവർത്തിത്വ മന്ത്രി ശൈഖ്​ നഹ്​യാൻ ബിൻമുബാറക്​ ആൽ നഹ്​യാൻ ഉദ്​ഘാടനം ചെയ്യുന്നു

ആ​ഗോ​ള മാ​ധ്യ​മ​സ​മ്മേ​ള​ന​ത്തി​ന്​ പ്രൗ​ഢ​ത്തു​ട​ക്കം;അന്താരാഷ്ട്ര സഹകരണം മെച്ചപ്പെടുത്താൻ മാധ്യമങ്ങൾക്ക്​ കഴിയും -യു.എ.ഇ മന്ത്രി

അ​ബൂ​ദ​ബി: രാ​ജ്യാ​ന്ത​ര​ത​ല​ത്തി​ലു​ള്ള സ​ഹ​ക​ര​ണം മെ​ച്ച​പ്പെ​ടു​ത്താ​ൻ മാ​ധ്യ​മ​ങ്ങ​ൾ​ക്ക്​ ക​ഴി​യു​​മെ​ന്ന്​ യു.​എ.​ഇ സ​ഹി​ഷ്ണു​ത, സ​ഹ​വ​ർ​ത്തി​ത്വ മ​ന്ത്രി ശൈ​ഖ്​ ന​ഹ്​​യാ​ൻ ബി​ൻ മു​ബാ​റ​ക്​ ആ​ൽ ന​ഹ്​​യാ​ൻ പ​റ​ഞ്ഞു.

യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ന്‍റും ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​സി​ഡ​ൻ​ഷ്യ​ൽ കോ​ർ​ട്ട്​ ചെ​യ​ർ​മാ​നു​മാ​യ ശൈ​ഖ്​ മ​ൻ​സൂ​ർ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​ന്‍റെ ര​ക്ഷാ​ക​ർ​തൃ​ത്വ​ത്തി​ന്​ കീ​ഴി​ൽ അ​ബൂ​ദ​ബി നാ​ഷ​ന​ൽ എ​ക്സി​ബി​ഷ​ൻ സെ​ന്‍റ​റി​ൽ ആ​രം​ഭി​ച്ച ആ​ഗോ​ള മാ​ധ്യ​മ സ​മ്മേ​ള​ന​ത്തി​ന്‍റെ ര​ണ്ടാ​മ​ത്​ എ​ഡി​ഷ​ൻ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ദേ​ശീ​യ​ത, വം​ശം, മ​തം, സം​സ്കാ​രം എ​ന്നി​വ​യു​ടെ അ​തി​രു​ക​ൾ ഭേ​ദി​ക്കു​ന്ന വി​ധ​ത്തി​ൽ മാ​നു​ഷി​ക​മാ​യ നേ​ട്ട​ങ്ങ​ൾ ആ​ഗോ​ള​ത​ല​ത്തി​ൽ ഉ​യ​ർ​ത്തി​ക്കാ​ട്ടു​ന്ന​തി​ൽ മാ​ധ്യ​മ​ങ്ങ​ൾ​ക്കു​ള്ള പ​ങ്ക്​ വ​ലു​താ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ്ര​സി​ഡ​ന്‍റ്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​ന്‍റെ വി​വേ​ക​പൂ​ർ​ണ​മാ​യ നേ​തൃ​ത്വ​ത്തി​നും മാ​ർ​ഗ​നി​ർ​ദേ​ശ​ത്തി​നും കീ​ഴി​ൽ യു.​എ.​ഇ​യു​ടെ സാ​മ്പ​ത്തി​ക മേ​ഖ​ല​ക​ളു​ടെ​യും വ​ള​ർ​ച്ച​യു​ടെ​യും പ്ര​ധാ​ന മേ​ഖ​ല​ക​ളാ​യി മാ​ധ്യ​മ​ങ്ങ​ളും സാ​​ങ്കേ​തി​ക വി​ദ്യ​ക​ളും മാ​റി​യി​രി​ക്കു​ന്നു. സ​ഹി​ഷ്ണു​ത, സ​ഹ​വ​ർ​ത്തി​ത്വ മ​ന്ത്രി എ​ന്ന​നി​ല​യി​ൽ ന​വം​ബ​ർ 16ന്​ ​അ​ന്താ​രാ​ഷ്ട്ര സ​ഹി​ഷ്ണു​ത ദി​നം ആ​ഘോ​ഷി​ക്കു​ന്ന​തി​ലു​ള്ള സ​ന്തോ​ഷ​വും അ​ദ്ദേ​ഹം പ്ര​ക​ടി​പ്പി​ച്ചു. പ​ര​സ്പ​ര ബ​ഹു​മാ​നം, സ​മാ​ധാ​ന​പ​ര​മാ​യ സ​ഹ​വ​ർ​ത്തി​ത്വം, പ​ര​സ്പ​ര ധാ​ര​ണ എ​ന്നീ ആ​ശ​യ​ങ്ങ​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന്​ മാ​ധ്യ​മ​രം​ഗ​ത്തെ പ്ര​ഫ​ഷ​ന​ലു​ക​ൾ ന​ൽ​കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ അ​ഭി​ന​ന്ദി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​ഡ്​​ന​കു​മാ​യി സ​ഹ​രി​ച്ച്​ യു.​എ.​ഇ വാ​ർ​ത്ത ഏ​ജ​ൻ​സി​യാ​യ വാം ​ആ​ണ്​ മൂ​ന്നു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ന്‍റെ സം​ഘാ​ട​ക​ർ. ലോ​ക​ത്തു​ട​നീ​ള​മു​ള്ള മാ​ധ്യ​മ​രം​ഗ​ത്തെ പ്ര​മു​ഖ​ർ, ചി​ന്ത​ക​ർ, മാ​ധ്യ​മ സാ​​ങ്കേ​തി​ക മേ​ഖ​ല​യി​ലെ വി​ദ​ഗ്​​ധ​ർ, വ്യ​വ​സാ​യ പ്ര​മു​ഖ​ർ എ​ന്നി​വ​ർ​​ മേ​ള​യി​ൽ പ​​ങ്കെ​ടു​ക്കു​ന്നു​ണ്ട്​.

വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നാ​യി 257 പ്ര​ദ​ർ​ശ​ക​ർ, 13,500ല​ധി​കം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ, 5,500 പ്ര​തി​നി​ധി​ക​ൾ, 200 സി.​ഇ.​ഒ​മാ​ർ എ​ന്നി​വ​ർ ​സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​ണ്. 170ലേ​റെ വി​ദ​ഗ്​​ധ​ർ പ​​ങ്കെ​ടു​ക്കു​ന്ന 30 ലേ​റെ സം​വാ​ദ​ങ്ങ​ൾ, ശി​ൽ​പ​ശാ​ല​ക​ൾ എ​ന്നി​വ​യും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

Tags:    
News Summary - Global Media Conference Started

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.