ദുബൈ: രാജ്യത്തിെൻറ അമ്പതാം വാർഷികത്തെ അടയാളപ്പെടുത്തുന്ന പുതിയ കറൻസി യു.എ.ഇ പുറത്തിറക്കുന്നു. േപപ്പർനോട്ടുകളിൽ സാധ്യമായ ഏറ്റവും വികസിതമായ സാേങ്കതികസുരക്ഷയോടെയും അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിച്ചുമായിരിക്കും നോട്ടുകൾ പുറത്തിറക്കുക. യു.എ.ഇ ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽകാര്യ മന്ത്രിയും സെൻട്രൽ ബാങ്ക് ചെയർമാനുമായ ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നെഹ്യാെൻറ അധ്യക്ഷതയിൽ ബുധനാഴ്ച ഖസ്ർ അൽ വത്വനിൽ ചേർന്ന യോഗമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
ഖാലിദ് മുഹമ്മദ് സലീം ബലാം തമീമിയെ യോഗം സെൻട്രൽ ബാങ്ക് ഗവർണറായും തെരഞ്ഞെടുത്തു. നിലവിലെ ഗവർണർ അബ്ദുൽ ഹാമിദ് മുഹമ്മദ് സഇൗദ് അൽ അഹ്മദി വിരമിച്ചതിനെ തുടർന്നാണ് പുതിയ നിയമനം. ബാങ്കിങ്, ഫിനാൻഷ്യൽ സേവനങ്ങൾ, ആസ്തി മാനേജ്മെൻറ്, നിക്ഷേപം എന്നീ മേഖലകളിൽ 30 വർഷത്തെ സേവനപരിചയമുള്ളയാളാണ് തമീമി. സെൻട്രൽ ബാങ്ക് ഡെപ്യൂട്ടി ഗവർണറായി സേവനമനുഷ്ഠിച്ചു വരുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.