ദുബൈ: എക്സ്പോ ഉദ്ഘാടന വേദിയിൽ ഏവരുടെയും ശ്രദ്ധനേടിയ രണ്ട് കഥാപാത്രങ്ങളായിരുന്നു 'വല്യുപ്പയും പെൺകുട്ടിയും'. പഴയ തലമുറയെയും പുതു തലമുറയെയും പ്രതിനിധാനംചെയ്ത രണ്ടുപേരും ഇമാറാത്തിെൻറ സംസ്കാരിക അടയാളങ്ങളായ വസ്ത്ര ധാരണത്തോടെയാണ് വേദിയിലെത്തിയത്. വയോധികൻ എക്സ്പോയുടെ ലോഗോക്ക് സമാനമായ പുരാതന സ്വർണവള പെൺകുട്ടിക്ക് സമ്മാനിക്കുകയും അത് അവൾ ഉയർത്തിപ്പിടിക്കുകയും ചെയ്തതോടെയാണ് അൽ വസ്ൽ പ്ലാസയിൽ വർണവിസ്മയങ്ങൾ ദൃശ്യമായത്. പിന്നീട് ഉദ്ഘാടനചടങ്ങിലെ ഓരോ ഘട്ടത്തിലും പെൺകുട്ടിയുടെ സാന്നിധ്യമുണ്ടായിരുന്നു. ചിരപുരാതനമായ സംസ്കാരത്തിൽ നിന്ന് ഊർജമുൾക്കൊണ്ട് പ്രതീക്ഷാനിർഭരമായ നാളെയിലേക്ക് സഞ്ചരിക്കുന്ന യു.എ.ഇയുടെ പുതുതലമുറയെയാണ് പെൺകുട്ടി പ്രതിനിധാനംചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.