അബൂദബി: സാങ്കേതിക വിദ്യയുടെ ഭാവിയിലെ മാറ്റങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായുള്ള ആഗോള ഫോറത്തിന് അബൂദബിയില്‍ തുടക്കം കുറിക്കുന്നു. സഹിഷ്ണുതാ സഹവർത്തിത്വ മന്ത്രി ശൈഖ് നഹ്യാന് ബിന്‍ മുബാറക്ക് ആല് നഹ്യാന്റെ രക്ഷകര്തൃത്വത്തിനുകീഴില് നവംബര്‍ 20 മുതല്‍ 22 വരെ എക്സാന്സെ 2024 എന്ന പേരിലാണ് പരിപാടി നടക്കുക.
അബൂദബി ഹോള്‍ഡിങ് കമ്പനിയാണ് പരിപാടിക്ക് ആതിഥ്യം വഹിക്കുന്നത്. അഡ്നെക് ഗ്രൂപ്പും അന്താരാഷ്ട്ര തിങ്ക് ടാങ്ക് സ്ഥാപനമായ മാറ്ററും ആണ് പരിപാടിയുടെ സംഘാടകര്‍.
സാങ്കേതിക വിദ്യാരംഗത്തെയും ശാസ്ത്ര രംഗത്തെയും ആഗോള വിദഗ്ധരടക്കമുള്ളവര്‍ പരിപാടിയില്‍ പങ്കെടുക്കും. പ്രമുഖ ശാസ്ത്രജ്ഞരും നൊബേല്‍ ജേതാക്കളും ബിസിനസുകാരും അടക്കമുള്ളവര്‍ സംഘടിക്കുന്ന പ്രഥമ എക്സാന്സെക്ക് വേദിയാവുന്നതില്‍ അബൂദബി ആദരിക്കപ്പെടുകയാണെന്ന് ശൈഖ് നഹ്യാന് ബിന്‍ മുബാറക്ക് പറഞ്ഞു.
സി.ഇ.ഒമാര്‍, മന്ത്രിമാര്‍, ശാസ്ത്രജ്ഞര്‍, നൊബേല്‍ ജേതാക്കള്‍, നേതാക്കള്‍ തുടങ്ങി മൂവായിരത്തോളം പേരാണ് എക്സാന്സെയില് പങ്കെടുക്കുക. ക്വാണ്ടം എ.ഐ, ഫ്യൂഷന്‍ എനര്‍ജി, ആര്‍ട്ടിഫിഷ്യല്‍ ജനറല്‍ ഇന്റലിജന്‍സ് തുടങ്ങി നിരവധി മേഖലകളെക്കുറിച്ച് എക്സ്പാന്സെ ചര്‍ച്ച ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.