ദുബൈ: ഗ്രീൻ ബാഗ്സ് യു.എ.ഇയുടെ ആദ്യ ഹോൾസെയിൽ ആൻഡ് റീട്ടെയിൽ ഷോറൂം ദുബൈ വാട്ടർ ഫ്രണ്ടിന് സമീപത്തെ സൂഖ് അൽ മർഫയിൽ തുറന്നു. മലബാർ ഗോൾഡ് കോർപറേറ്റ് എക്സി. ഡയറക്ടർ എ.കെ. ഫൈസൽ ഉദ്ഘാടനം ചെയ്തു. ഫുഡ് എ.ടി.എം സാരഥി ആയിഷ ഖാൻ മുഖ്യാതിഥിയായിരുന്നു. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർ, ബിസിനസ് കലാ സാംസ്കാരിക മേഖലകളിലെ പ്രമുഖർ, പൊതുപ്രവർത്തകർ എന്നിവർ സന്നിഹിതരായിരുന്നു.
ഒറ്റത്തവണ മാത്രം ഉപയോഗിച്ച് വലിച്ചെറിയുന്ന പ്ലാസ്റ്റിക് ബാഗുകൾക്കു പകരമായി നിരവധി തവണ ഉപയോഗിക്കാവുന്ന പ്രകൃതി ദത്തമായ ജൂട്ട്, കോട്ടൺ, കാൻവാസ് ബാഗുകൾ മിതമായ നിരക്കിൽ വിപണിയിൽ ലഭ്യമാക്കുക എന്നതാണ് ഗ്രീൻ ബാഗ്സ് യു.എ.ഇയുടെ മുഖ്യലക്ഷ്യമെന്ന് മാനേജിങ് ഡയറക്ടർ അബൂബക്കർ യൂസുഫ് പറഞ്ഞു. യു.എ.ഇയിലെ ആവശ്യക്കാർക്ക് മിതമായ നിരക്കിലും സൗജന്യമായും ഭക്ഷണം വിതരണം ചെയ്യുന്ന ആയിഷ ഖാൻ, അവരുടെ ഭക്ഷണ വിതരണത്തിന് ഭാവിയിൽ കോട്ടൺ ബാഗുകൾ ഉപയോഗിക്കുമെന്നും അതിനായി ഗ്രീൻ ബാഗ്സ് യു.എ.ഇ യുമായി ചേർന്ന് പ്രവർത്തിക്കുമെന്നും പ്രഖ്യാപിച്ചു. യു.എ.ഇയിൽ ഒറ്റത്തവണ മാത്രം ഉപയോഗിക്കുന്ന ബാഗുകൾ ഈ വർഷം പകുതിയോടെ നിരോധിക്കുന്ന അവസരത്തിൽ കമ്പനികൾക്കും മറ്റു ഉപഭോക്താക്കൾക്കും ബജറ്റിന് അനുസരിച്ച് വിവിധ തരം പ്രകൃതി സൗഹൃദ ബാഗുകൾ തയാറായി കഴിഞ്ഞതായി കമ്പനി അവകാശപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.