അജ്മാന്: മൂന്നു മിനിറ്റിനകം ഫലം ലഭിക്കുന്ന കോവിഡ് പരിശോധന കേന്ദ്രം അജ്മാനില്‍ ആരംഭിച്ചു. തമോഹ് ഹെൽത്ത് കെയർ സ്ഥാപിച്ച കോവിഡ് വൈറസ് ലേസർ സ്ക്രീനിങ് സെൻറർ അജ്മാന് കിരീടാവകാശി ശൈഖ് അമ്മാര്‍ ബിന്‍ ഹുമൈദ് അല്‍ നുഐമി ഉദ്ഘാടനം ചെയ്തു. 50 ദിർഹമാണ് നിരക്ക്. കേന്ദ്രത്തിെൻറ പ്രവര്‍ത്തനങ്ങളെ കുറിച്ച് പ്രോജക്ട് മാനേജർ അബ്ദുല്ല അൽ റാഷിദി വിശദീകരിച്ചു.
വിപുലമായ കോവിഡ് വൈറസ് പരിശോധനാ കേന്ദ്രങ്ങൾ സ്ഥാപിക്കാൻ യു.എ.ഇ നേതൃത്വം എല്ലാ ശ്രമങ്ങളും നടത്തുമെന്നും രാജ്യത്തെ പൗരന്മാരുടെയും താമസക്കാരുടെയും ആരോഗ്യം സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും ലേസർ സ്ക്രീനിങിന് വിധേയമായി ഉദ്ഘാടനം നിര്‍വഹിച്ച കിരീടാവകാശി പറഞ്ഞു. അജ്മാന് നഗരസഭ ആസൂത്രണ വകുപ്പ് ചെയര്മാന് ശൈഖ് റാഷിദ് ബിന്‍ ഹുമൈദ് അല്‍ നുഐമി, അജ്മാൻ പൊലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ ശൈഖ് സുൽത്താൻ ബിൻ അബ്ദുല്ല അൽ നുഐമി, അജ്മാൻ മെഡിക്കൽ സോൺ ചെയർമാൻ ഹമദ് തരിം അൽ ഷംസി തുടങ്ങി മുതിർന്ന ഉദ്യോഗസ്ഥർ പങ്കെടുത്തു.20 ലേസർ സ്ക്രീനിങ് ബൂത്തുകളുള്ള കേന്ദ്രത്തിൽ പ്രതിദിനം 6,000 മുതൽ 8,000 വരെ ആളുകളെ പരിശോധിക്കാൻ സൗകര്യമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.