ദുബൈ: 'ഗൾഫ് മാധ്യമം'സമൂഹ മാധ്യമങ്ങളിൽ സംഘടിപ്പിച്ച ക്രിക്കറ്റ് ലോകകപ്പ് പ്രവചന മത്സരത്തിൽ കാസർകോട് സ്വദേശിനിക്ക് സമ്മാനം. ദുബൈയിൽ താമസിക്കുന്ന തൃക്കരിപ്പൂർ വൾവക്കാട് എളംബച്ചി മക്ക മഹലിൽ മാജിത ത്വാഹയാണ് സമ്മാനത്തിന് അർഹയായത്. നൂറുകണക്കിനാളുകൾ പങ്കെടുത്ത മത്സരത്തിൽ ആസ്ട്രേലിയ ജേതാക്കളാകുമെന്ന കൃത്യമായ പ്രവചനം നടത്തിയാണ് സമ്മാനം സ്വന്തമാക്കിയത്. ടൂർണമെന്റിന്റെ ആദ്യ റൗണ്ടുകളിൽ മികച്ച പ്രകടനം നടത്തിയ പാകിസ്താനും ഇംഗ്ലണ്ടും ചാമ്പ്യന്മാരാകുമെന്നായിരുന്നു കൂടുതൽ പേരുടെയും പ്രവചനം. എന്നാൽ, ആദ്യ റൗണ്ടിൽ ചെറിയ ജയങ്ങൾ നേടി ഫൈനലിലെത്തിയ ആസ്ട്രേലിയ കപ്പുമായി മടങ്ങുകയായിരുന്നു. ശരിയായ പ്രവചനം നടത്തിയവരിൽനിന്ന് നറുക്കെടുപ്പിലൂടെയാണ് മാജിതയെ തിരഞ്ഞെടുത്തത്. വിവിധ പാചക മത്സരങ്ങളിൽ പങ്കെടുത്ത് സമ്മാനം നേടിയിട്ടുണ്ട്. ദുബൈ, അബൂദബി, ഷാർജ സ്റ്റേഡിയങ്ങളിൽ നടന്ന ലോകകപ്പിന്റെ ആവേശം ഏറ്റെടുത്തായിരുന്നു 'ഗൾഫ് മാധ്യമം'പ്രവചന മത്സരം സംഘടിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.