അതുകൊണ്ടു മാത്രം നിങ്ങളുടെ സുഹൃത്ത്​ സുരക്ഷിതയല്ല

സോഷ്യൽമീഡിയയുടെ സാധ്യതകൾ മലയാളികളോളം തിരിച്ചറിഞ്ഞവർ ലോകത്ത്​ മറ്റാരുണ്ട്​....?

സുഹൃത്തുക്കളുമായി സൊറ പറഞ്ഞിരിക്കുന്നിടത്തുനിന്ന്​ ലോകത്തോളം വലുതായി ആ സാധ്യതകൾ വികസിച്ചുകൊണ്ടിരിക്കുന്നു. വിദേശരാജ്യങ്ങളിലേക്ക്​ എത്തിപ്പെടാനുള്ള ഒരു വഴിയായും സോഷ്യൽ മീഡിയ മാറിയെന്നത്​ അടുത്തിടെയാണ്​ എനിക്ക്​ അനുഭവപ്പെട്ടത്​. ഏതാനും മാസങ്ങൾക്കുമുമ്പ്​ ഫേസ്​ ബുക്കി​​​​െൻറ ഇൻബോക്​സിലേക്ക്​ വന്ന മെസേജുകൾക്കിടയിൽനിന്ന്​ പഴയൊരു സുഹൃത്തി​​​െൻറ സന്ദേശം തടഞ്ഞത്​. അത്​ വെറുമൊരു മെസേജല്ലായിരുന്നു. പണ്ടത്തെ ശീലങ്ങളിൽ നിന്ന്​ എന്നോ ഇറങ്ങിപ്പോയ ഒരു കത്തു തന്നെയായിരുന്നു. 13 വർഷത്തെ പ്രവാസ ജീവിതത്തിനിടയിൽ കത്തായി വന്ന ആദ്യ സന്ദേശം.

അതി​​​െൻറ ഉള്ളടക്കം ഇത്രമാത്രം. ‘പ്രിയപ്പെട്ട നസീം... എ​​​െൻറയൊരു സുഹൃത്ത്​ യു.എ.ഇയിലേക്ക്​ വരുന്നുണ്ട്​. വേണ്ട സഹായങ്ങൾ ചെയ്​തുകൊടുക്കുമല്ലോ..’ 
സോഷ്യൽ മീഡിയയുടെ സാധ്യത ഇങ്ങനെയും പ്ര​േയാജനപ്പെടുത്താമല്ലോ എന്നപ്പോഴാണ്​ ഒാർത്തത്​. ഒരു മാധ്യമപ്രവർത്തക എന്ന നിലയിൽ ഗൾഫ്​ രാജ്യത്തി​​​െൻറ തൊഴിലിടങ്ങളെക്കുറിച്ച്​ നമുക്ക്​ നല്ല ധാരണയായിരിക്കുമെന്നു കരുതിയാവാം അപരിചിതരായവർ പോലും തൊഴിൽ സംബന്ധിയായ പല സംശയങ്ങളും ചോദിക്കാറുണ്ട്​. അതിനൊക്കെയും മറുപടി നൽകാറുണ്ടെങ്കിലും എന്തുകൊണ്ടോ ഇൗ സന്ദേശത്തിനു മറുപടി എഴുതണമെന്നു തോന്നിയില്ല.

അടുത്തി​െട, ഒട്ടും പരിചയമില്ലാത്ത ഒരു പെൺകുട്ടിയുടെ വിളി വന്നു. എങ്ങനെയോ ഫോൺ നമ്പർ കണ്ടെത്തിയായിരുന്നു വിളി. എഞ്ചിനീയറിങ്​  ബിരുദധാരിയാണ്. പത്രത്തിൽ ഒരു പരസ്യം കൊടുക്കണം. അതിനായി എന്തു ചെയ്യണം...? ആരെ സമീപിക്കണം...?  വേണ്ട നിർദേശങ്ങൾ കൊടുത്തു. രണ്ടു ദിവസം കഴിഞ്ഞു പെൺകുട്ടിയുടെ അച്ഛ​​​െൻറ ഫോൺ കാൾ. ‘‘നിങ്ങൾക്കു പലരെയും അറിയുന്നതല്ലേ, ശുപാർശയില്ലാതെ ഒരു ജോലിയും ഇക്കാലത്തു കിട്ടാൻ ബുദ്ധിമുട്ടാണെന്നറിയാമല്ലോ. ആരോടെങ്കിലും പറഞ്ഞു എ​​​െൻറ മകളെ ഒന്നു സഹായിച്ചുകൂടേ?’’ പത്രപ്രവർത്തകരെല്ലാം തലപ്പത്തുള്ളവരെ കൂട്ടുപിടിക്കുന്നവരാണ് എന്ന് ധരിക്കേണ്ട എന്ന് അൽപം മുഷിഞ്ഞു പറയേണ്ടിവന്നു.

വേറൊരാൾ ബദ്ധിജീവിയായി നവമാധ്യമങ്ങളില്‍ പരിലസിക്കുന്ന വ്യക്തി. മൂപ്പർ ഉള്ളകാര്യം തുറന്നുപറഞ്ഞു. ‘‘ഭാര്യക്ക്‌ ഗള്‍ഫില്‍ ഒരു ജോലിയായാല്‍ ജീവിതം സുരക്ഷിതമായി. എനിക്ക് സ്ഥിരവരുമാനമില്ല. അവള്‍ അധ്യാപികയാണ്. ജോലി സാധ്യത കൂടുതല്‍ അല്ലേ? അതു കൊണ്ടാണ് അവളെ ഗള്‍ഫിലേക്ക് വിടാന്‍ തീരുമാനിച്ചത്’’. 

സോഷ്യൽ മീഡിയ തൊഴിൽ അന്വേഷികൾക്ക് ഈ വിധം പുത്തൻ സാദ്ധ്യതകൾ നൽകുന്നുണ്ട്. എങ്കിലും കേരളത്തിലെ ഏതോ ഒരു കോണില്‍നിന്ന് ഒരു പരിചയവുമില്ലാത്തൊരാൾ വരുമ്പോള്‍ അതി​​​െൻറ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ പ്രവാസിയായ മറ്റൊരാള്‍ക്ക്‌ ബാധ്യതയുണ്ടെന്ന മട്ടിലുള്ള ഇടപെടലുകൾ തികച്ചും സ്വാർഥമാണ്​.

ഒരു കാലത്തുവിദേശത്തു ജോലി ചെയ്യുന്ന സ്ത്രീകളെ മോശം കണ്ണോടെ കണ്ടിരുന്ന മലയാളി ഇന്ന് ജോലി തേടി ഗള്‍ഫ് നാടുകളിലേക്ക് സ്ത്രീകളെ വിടാൻ തയ്യാറാകുന്നു എന്നത് നല്ല കാര്യമാണ്​. എങ്കിലും, അതിലൊളിഞ്ഞിരിക്കുന്ന ചൂഷണങ്ങൾ കാണാതിരിക്കാനും വയ്യ.  ബുജികൾ  അതിനെ ലിംഗസമത്വമെന്നും സ്ത്രീ ശാക്തീകരണമെന്നുമൊക്കെ വിളിച്ചേക്കാം. പക്ഷേ, മലയാളി പുരുഷ​​​െൻറ ഈ പുത്തൻ നയം ചൂഷണത്തി​​​െൻറ മറ്റൊരു മുഖം കൂടിയാണ്​.

ജോലി തേടി സ്വന്തം രാജ്യത്തു അലയുന്നതു പോലെയല്ല വിദേശരാജ്യങ്ങളില്‍ എത്തുമ്പോൾ നേരിടേണ്ടിവരിക. ഗള്‍ഫ് നാടുകളിലെ ഏറ്റവും പ്രധാന പ്രശ്നം താമസ സൗകര്യമാണ്. മറ്റു രാജ്യങ്ങളിലെപ്പോലെ, തനിച്ചു വരുന്ന ഒരു വ്യക്തിക്ക് താമസിക്കാന്‍ ഹോസ്​റ്റൽ, ലോഡ്ജ് സംവിധാനങ്ങള്‍ ഇവിടെയില്ല. ജോലി അന്വേഷിച്ചുവന്നാൽ താമസിക്കാന്‍ ഒരിടം കണ്ടെത്തിയി​േട്ട നാട്ടില്‍ നിന്ന് പുറപ്പെടാവൂ. അത് ആണായാലും പെണ്ണായാലും.

സന്ദർശകവിസയിൽ വന്നു ജോലി അന്വേഷിക്കുന്നവരുടെ കാര്യം അതിലേറെ കഷ്​ടമാണ്​. തുച്ഛമായ വിലക്ക് സന്ദർശകവിസ ലഭിക്കുമെങ്കിലും ലക്ഷങ്ങൾ നൽകി സന്ദർശകവിസയിൽ എത്തിച്ച്​ ചതിക്കുന്നവർ ഇപ്പോഴ​ുമുണ്ട്​ എന്നറിയുക. ഒരു വിസ ലഭിക്കുമ്പോൾ അത് തൊഴിൽ വിസയാണോ സന്ദർശക വിസയാണോ എന്നാണ് ആദ്യം പരിശോധിക്കേണ്ടത്. നവമാധ്യമങ്ങൾ വഴി വിവരങ്ങൾ അന്വേഷിക്കുന്നവർ ആരും തന്നെ ഈ വക കാര്യങ്ങൾ മനസ്സിലാക്കാൻ മെനക്കെടാറില്ല. വിമാനം കയറി ഇക്കരെയെത്തിയാൽ പിന്നെല്ലാം ശുഭം എന്നാണ് പലരും കരുതുന്നത്. തയാ​െറടുപ്പുകൾ ആദ്യം തുടങ്ങേണ്ടത് നാട്ടിൽ നിന്നാണ്. 

സന്ദർശക വിസയിൽ സുഹൃത്തി​​​െൻറ നിർദേശപ്രകാരം ജോലിക്കെത്തിയ ഒരു യുവതി, ഒടുവിൽ അതേ വ്യക്തി ലൈംഗിക ചൂഷണത്തിന് ശ്രമിക്കുന്നു എന്ന്​ ആരോപണമുന്നയിച്ച സംഭവം അടുത്തിടെയുണ്ടായി. പെൺകുട്ടി മിടുക്കിയായതുകാരണം ജോലി നഷ്​ടമായില്ല. മാത്രമല്ല, ദുഷ്ടലാക്കോടെ പ്രവർത്തിച്ച സുഹൃത്തിനെ നിലയ്​ക്ക് നിർത്താനുമായി. നിയമവിരുദ്ധമായി സന്ദർശക വിസയിൽ വന്നു ജോലി ചെയ്യുന്നതുകൊണ്ട്​ പൊലീസിൽ പരാതിപ്പെടാനും കഴയില്ലെന്ന ബുദ്ധിമുട്ടു അവൾ മറികടന്നത് കുടുംബസുഹൃത്തുക്കളോട് തനിക്കുണ്ടായ പ്രശ്​നങ്ങൾ അറിയിച്ചു കൊണ്ടായിരുന്നു.

എല്ലാ പെൺകുട്ടികൾക്കും ഈ ധൈര്യം ഉണ്ടാകണമെന്നില്ല. വിശേഷിച്ചു വീട്ടുജോലി വിസയിലും മറ്റും എത്തുന്നവർക്ക്. യു.എ.എയിൽ നിയമങ്ങൾ കർശനമാക്കിയതോടെ വീട്ടുജോലി വിസയിൽ കൊണ്ടുവന്നു വേശ്യാവൃത്തിക്കായും മറ്റും സ്ത്രീകളെ ദുരുപയോഗം ചെയ്യുന്ന സംഭവങ്ങൾ കുറഞ്ഞിട്ടുണ്ട്​. പക്ഷേ മറ്റു പലയിടത്തും അവസ്​ഥ അങ്ങനെയല്ല. സോഷ്യൽ മീഡിയ വഴി അന്വേഷണം നടത്തി ബോധ്യപ്പെടാവുന്ന ഒന്നല്ല വീട്ടുജോലി എന്നിരിക്കെ നോർക്ക തുടങ്ങിയ സർക്കാർ ഏജൻസികളെ സമീപിച്ചു വിസയുടെ സാധുത, ജോലി ഏർപ്പാടാക്കിയ വ്യക്തിയുടെ വിവരങ്ങൾ ഒക്കെ അന്വേഷിച്ചറിയണം. 

തൊഴിൽ വിസയിൽ വരുന്നവർക്ക്  താമസസൗകര്യം എന്തെന്ന് അന്വേഷിച്ചു ഉറപ്പാക്കിയിട്ട് വരാനുള്ള അവസരമുണ്ടെന്നിരിക്കെ പലരും അതേക്കുറിച്ചു അന്വേഷിക്കാറുപോലുമില്ല. സോഷ്യൽ മീഡിയയിൽ ഒരു പ്രവാസി സുഹൃത്തുണ്ട് എന്നത് കൊണ്ടുമാത്രം വിദേശത്തു ജോലിക്കായി എത്തുന്ന നിങ്ങളുടെ സുഹൃത്തോ ബന്ധുവോ സുരക്ഷിതരാണെന്ന് കരുതാതിരിക്കുക. 

Tags:    
News Summary - Gulf memories Naseem beegam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-19 04:46 GMT