ദുബൈ: നാടകത്തിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന സസ്പെൻസ് ത്രില്ലറായ ‘ആട്ടം’ ഈ മാസം 11ന് ഗൾഫിൽ പ്രദർശനത്തിനെത്തും. നവാഗതനായ ആനന്ദ് ഏകർഷി തിരക്കഥയും സംവിധാനവും നിർവഹിച്ച സിനിമയിൽ വിനയ് ഫോർട്ട്, കലാഭവൻ ഷാജോൺ എന്നിവരാണ് മുഖ്യ കഥാപാത്രങ്ങൾ. പുതുമുഖ നടി സരിൻ ഷിഹാബാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
പ്രമുഖ സംരംഭകൻ ഡോ. അജിത്ത് ജോയ് ആണ് ചിത്രത്തിന്റെ നിർമാണം. കേരളത്തിൽ റിലീസായ പടം മികച്ച അഭിപ്രായങ്ങൾ നേടിയ ശേഷമാണ് ഗൾഫിൽ റിലീസിനെത്തുന്നത്. നാടകപ്രവർത്തകരായ പുതുമുഖങ്ങളെ ഉൾപ്പെടുത്തി നിർമിച്ച പടം മികച്ച തിരക്കഥയുടെ പിൻബലത്തിലാണ് കേരളത്തിൽ കൈയടി നേടിയത്. ‘ആട്ടം’ എന്ന പേര് സൂചിപ്പിക്കുന്നതുപോലെ അടിമുടി നാടകമാണ് ചിത്രത്തിന്റെ പശ്ചാത്തലം. നാടകത്തിനുള്ളിലെ അന്തർനാടകങ്ങളും ആത്മസംഘർഷങ്ങളുമാണ് സിനിമ ചർച്ച ചെയ്യുന്നത്.
ഐ.എഫ്.എഫ്.കെ ഉൾപ്പെടെ ഫിലിം ഫെസ്റ്റിവലിൽ പ്രേക്ഷകരുടെ കൈയടി നേടിയ ചിത്രം ഗൾഫിലും മികച്ച മികച്ച വിജയം നേടുമെന്നാണ് പ്രതീക്ഷയെന്ന് സംവിധായകൻ ആനന്ദ് ഏകർഷി പറഞ്ഞു.
വലിയ താരത്തിളക്കമൊന്നുമില്ലെങ്കിലും പ്രേക്ഷകർക്ക് മികച്ച തിയറ്റർ അനുഭവം സമ്മാനിക്കുന്നതായിരിക്കും സിനിമയെന്ന് നിർമാതാവ് ഡോ. അജിത് ജോയ് പറഞ്ഞു. ചിത്രത്തിന്റെ റിലീസിനോടനുബന്ധിച്ച് ദുബൈയിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ അഭിനേതാക്കളായ കലാഭവൻ ഷാജോൺ, വിനയ് ഫോർട്ട് എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.