അബൂദബി: സൈബർ ആക്രമണങ്ങളിൽനിന്ന് കമ്പ്യൂട്ടർ ഉൾപ്പെടെയുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങളെ സംരക്ഷിക്കുന്ന ചിപ്പ് ന്യൂയോർക്ക് സർവകലാശാല അബൂദബിയുടെ (എൻ.വൈ.യു അബൂദബി) ഡിസൈൻ ഫോർ എക്സലൻസ് ലാബിൽ വികസിപ്പിച്ചു. അംഗീകൃത ഉപയോക്താവിന് മാത്രം പ്രാപ്യമാകുന്ന രഹസ്യ കോഡിലൂടെയാണ് ചിപ്പ് ഉപകരണങ്ങളെ സംരക്ഷിക്കുന്നത്. ഇൗ സുരക്ഷാ സംവിധാനം സോഫ്റ്റ്വെയറിലോ ഉപകരണത്തിലോ സ്ഥാപിക്കാമെന്ന് ഡിസൈൻ ഫോർ എക്സലൻസ് ലാബ് മേധാവി ഒസ്ഗുർ സിനാനോഗ്ലു അറിയിച്ചു.
രഹസ്യ ബൈനറി കോഡ് മെമ്മറിയിൽ ലോഡ് ചെയ്യുേമ്പാൾ മാത്രമേ ചിപ്പ് തുറക്കാൻ സാധിക്കൂ. ഇൗ കോഡില്ലാതെ ചിപ്പ് പ്രവർത്തിക്കില്ല. ഇൗ രഹസ്യ കോഡ് ലോഡ് ചെയ്താൽ മാത്രമേ മൈക്രോപ്രോസസ് യൂനിറ്റിലെ പ്രോഗ്രോം ഉപകരണത്തിെൻറ മെമ്മറിയിൽ ലോഡ് ആവുകയുള്ളൂവെന്നും ഒസ്ഗുർ സിനാനോഗ്ലു പറഞ്ഞു.
ഹാക്കിങ്ങിനെതിരെ ഗണിത സുരക്ഷാ നിർവചനവും സുരക്ഷാ തെളിവുകളും ഉള്ളതും യഥാർഥ ചിപ്പിൽ ലഭ്യമാക്കിയതുമായ ആദ്യ സംവിധാനമാണിത്. എല്ലാ ഇലക്േക്രോണിക്സ് ഉപകരണങ്ങളും വിശ്വസനീയമാക്കുക എന്നതാണ് ലക്ഷ്യം. സുരക്ഷാ കമ്പ്യൂട്ടർ ചിപ്പുകൾ ഉൽപാദിപ്പിക്കാൻ ഡിൈസൻ കമ്പനികളുമായി ചേർന്ന് പ്രവർത്തിക്കാൻ ഇപ്പോൾ ഗവേഷക സംഘത്തിന് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.