ഹം​​റി​​യ ഫ്രീ​​സോ​​ൺ

സാ​മ്പ​ത്തി​ക മേ​ഖ​ല​ക്ക് ഉ​ണ​ർ​വേ​കി ഹം​റി​യ ഫ്രീ​സോ​ൺ

ഷാ​​ർ​​ജ: ഷാ​​ർ​​ജ​​യു​​ടെ തു​​റ​​മു​​ഖ ഉ​​പ​​ന​​ഗ​​ര​​മാ​​യ ഹം​​റി​​യ ഫ്രീ​​സോ​​ൺ നി​​ക്ഷേ​​പ​​ക​​ർ​​ക്ക് ന​​ൽ​​കി​​യ മി​​ക​​ച്ച പി​​ന്തു​​ണ സാ​​മ്പ​​ത്തി​​ക വ​​ള​​ർ​​ച്ച​​ക്ക് വേ​​ഗം കൂ​​ട്ടി. ക​​ഴി​​ഞ്ഞ വ​​ർ​​ഷം യു.​​എ​​സ്.​​എ, ആ​​ഫ്രി​​ക്ക​​ൻ രാ​​ജ്യ​​ങ്ങ​​ൾ, ഇ​​ന്ത്യ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ​​നി​​ന്ന് ഒ​​മ്പ​​ത് അ​​ന്താ​​രാ​​ഷ്ട്ര ക​​മ്പ​​നി​​ക​​ളെ അ​​തോ​​റി​​റ്റി ആ​​ക​​ർ​​ഷി​​ച്ചു. ഈ ​​നി​​ക്ഷേ​​പ​​ങ്ങ​​ൾ വെ​​യ​​ർ​​ഹൗ​​സു​​ക​​ളും പ്ലോ​​ട്ടു​​ക​​ളും മു​​ത​​ൽ 8,50,000 ച​​തു​​ര​​ശ്ര അ​​ടി വി​​സ്തൃ​​തി​​യി​​ൽ വ്യാ​​പി​​ച്ചു​​കി​​ട​​ക്കു​​ന്നു. മൊ​​ത്തം നി​​ക്ഷേ​​പ​​മൂ​​ല്യം ഏ​​ക​​ദേ​​ശം 27.10 കോ​​ടി ദി​​ർ​​ഹ​​മാ​​ണ്.

സ്ഥാ​​പി​​ത​​മാ​​യ​​തു മു​​ത​​ൽ, ആ​​ഗോ​​ള നി​​ക്ഷേ​​പ​​ങ്ങ​​ളു​​ടെ ല​​ക്ഷ്യ​​സ്ഥാ​​ന​​മാ​​യും പ​​ശ്ചി​​മേ​​ഷ്യ​​യി​​ലെ പ്ര​​ധാ​​ന ബി​​സി​​ന​​സ് കേ​​ന്ദ്ര​​മാ​​യും ഷാ​​ർ​​ജ എ​​മി​​റേ​​റ്റി​​ന്‍റെ സ്ഥാ​​നം ശ​​ക്തി​​പ്പെ​​ടു​​ത്തു​​ന്ന​​തി​​ൽ ഹം​​റി​​യ ഫ്രീ​​സോ​​ൺ പ്ര​​ധാ​​ന പ​​ങ്കു​​വ​​ഹി​​ക്കു​​ന്നു. നി​​ക്ഷേ​​പ​​ക​​രെ ആ​​ക​​ർ​​ഷി​​ക്കു​​ന്ന​​തി​​ൽ അ​​തോ​​റി​​റ്റി​​യു​​ടെ തു​​ട​​ർ​​ച്ച​​യാ​​യ വി​​ജ​​യ​​മാ​​ണ് ഇ​​തി​​ന് കാ​​ര​​ണ​​മെ​​ന്ന് ഹം​​റി​​യ ഫ്രീ​​സോ​​ൺ അ​​തോ​​റി​​റ്റി ഡ​​യ​​റ​​ക്ട​​ർ സൗ​​ദ് സ​​ലീം അ​​ൽ മ​​സ്‌​​റൂ​​യി പ​​റ​​ഞ്ഞു. നി​​ക്ഷേ​​പ ഇ​​ട​​പാ​​ടു​​ക​​ൾ കൂ​​ടാ​​തെ, ക​​ഴി​​ഞ്ഞ​​വ​​ർ​​ഷം യു.​​എ.​​ഇ​​യി​​ൽ ന​​ട​​ന്ന പ്ര​​ധാ​​ന പ​​രി​​പാ​​ടി​​ക​​ളി​​ൽ ഫ്രീ​​സോ​​ണി​​ന് ഫ​​ല​​പ്ര​​ദ​​മാ​​യ സാ​​ന്നി​​ധ്യ​​മു​​ണ്ടാ​​യി​​രു​​ന്നു. ഗ​​ൾ​​ഫു​​ഡ് 2021 എ​​ക്‌​​സി​​ബി​​ഷ​​ന്‍റെ 26ാമ​​ത് എ​​ഡി​​ഷ​​നി​​ലെ പ​​ങ്കാ​​ളി​​ത്ത​​വും ഇ​​തി​​ൽ ഉ​​ൾ​​പ്പെ​​ടു​​ന്നു.

ഈ ​​സ​​മ​​യ​​ത്ത് യു.​​എ.​​ഇ​​യി​​ലെ ഭ​​ക്ഷ്യ വ്യാ​​പാ​​ര​​ത്തെ പി​​ന്തു​​ണ​​ക്കു​​ന്ന​​തി​​ലും നി​​ക്ഷേ​​പ​​ക​​ർ​​ക്ക് ന​​ൽ​​കി​​യ മി​​ക​​ച്ച നേ​​ട്ട​​ങ്ങ​​ളും പ്രോ​​ത്സാ​​ഹ​​ന​​ങ്ങ​​ളും അ​​തോ​​റി​​റ്റി എ​​ടു​​ത്തു​​പ​​റ​​ഞ്ഞു.

Tags:    
News Summary - Hamriya Freezone Awakens Economic Zone

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-19 04:46 GMT